പൂരം കൊടിയേറാൻ പോകുവാ മക്കളെ; മമ്മൂട്ടി-മോഹൻലാൽ ചിത്രം 16 ന് ആരംഭിക്കും?

ആദ്യ ദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ഏറെ ആവേശമാണുണർത്തുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്തകളാണ് വരുന്നത്.

ഈ മാസം 16​ന് സിനിമയുടെ ചിത്രീകരണം ​ശ്രീ​ല​ങ്ക​യി​ൽ​ ​ആ​രം​ഭി​ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഏ​ഴു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ശ്രീലങ്ക​യി​ൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി മമ്മൂട്ടി 14 നും മോഹൻലാൽ 15 നും ശ്രീലങ്കയിലേക്ക് പുറപ്പെടും. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​

നേരത്തെ മഹേഷ് നാരായണൻ ചിത്രം ഡിസംബറിലായിരിക്കും ആരംഭിക്കുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ട് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഈ കാരണത്താലാണ് മഹേഷ് നാരായണൻ സിനിമ നേരത്തെ ആരംഭിക്കുന്നത് എന്നാണ് വിവരം. കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​ല​ണ്ട​നി​ലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.

Also Read:

Entertainment News
ആമിർ ഖാൻ അഭിനയം അവസാനിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു; ആ തീരുമാനം വേണ്ടെന്ന് വെക്കാൻ കാരണം മക്കൾ

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Mammootty-Mohanlal-Mahesh Narayanan movie to start November 16

To advertise here,contact us