ചിരി മാത്രമല്ല സംഗതി അല്പം പേടിക്കാനുമുണ്ട്; ഷറഫുദ്ദീൻ -ഐശ്വര്യ ലക്ഷ്മി ചിത്രം 'ഹലോ മമ്മി' ട്രെയ്‌ലർ

നവംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, റാണ ദഗ്ഗുബതി എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്ത ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ട്രെയ്ലര്‍ രംഗങ്ങള്‍ ഇതിനൊടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹാങ്ങ് ഓവര്‍ ഫിലിംസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍, 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാന്‍' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹലോ മമ്മി'.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് സ്വന്തമാക്കിയത്.

സാന്‍ജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും 'ആസ്പിരന്റ്‌സ്', 'ദി ഫാമിലി മാന്‍', 'ദി റെയില്‍വേ മെന്‍' തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Also Read:

Entertainment News
12 വർഷം മുൻപ് ഇവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്, ഇളയ ദളപതിയെ ദളപതിയാക്കിയ 'തുപ്പാക്കി'; ആഘോഷിച്ച് ആരാധകർ

സരിഗമ മ്യൂസിക്ക് മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയ ചിത്രത്തിലെ 'റെഡിയാ മാരൻ' എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചത്.

സരിഗമ മ്യൂസിക്ക് മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കിയ ചിത്രത്തിലെ 'റെഡിയാ മാരന്‍' എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. മൂ.രിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ & മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Aishwarya Leksmi and Sharafudheen movie Hello Mummy trailer out now

To advertise here,contact us