ഇനി നന്മയില്ല, ആക്ഷനും ആഘോഷവും മാത്രം, ഇത് എംജിആർ ആരാധകരുടെ കഥയോ?; കാർത്തിയുടെ 'വാ വാത്തിയാർ' ടീസർ

പ്രേംകുമാർ സംവിധാനം ചെയ്ത 'മെയ്യഴകൻ' ആണ് കാർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

'സൂദ് കവ്വും', 'കാതലും കടന്ത് പോകും' എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാ വാത്തിയാർ'. കാർത്തി നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ഫൺ ഡാർക്ക് കോമഡി ചിത്രമാകും 'വാ വാത്തിയാർ' എന്ന സൂചനയാണ് ടീസർ നൽകുന്നത്. പൊലീസ് ഓഫീസറായ കാർത്തിയുടെ കഥാപാത്രം ഒരു പരിപാടിക്കിടെ വന്നിറങ്ങി ഡാൻസ് കളിക്കുന്നതാണ് ടീസറിൽ കാണാനാകുന്നത്. ഒപ്പം സിനിമയിലെ മറ്റു കഥാപാത്രങ്ങളെയും ടീസറിൽ കാണാം.

എംജിആർ ആരാധകരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. കൃതി ഷെട്ടി, സത്യരാജ്, ആനന്ദ് രാജ്, രാജ്‌കിരൺ, കരുണാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജോർജ്ജ് സി വില്യംസ്, എഡിറ്റിംഗ് വെട്രി കൃഷ്ണൻ, കലാസംവിധാനം ഡി ആർ കെ കിരൺ, ആക്ഷൻ കൊറിയോഗ്രഫി 'അനൽ' അരശു എന്നിവർ നിർവഹിക്കുന്നു.

Also Read:

Entertainment News
മലയാളം പാട്ടുകളാണ് പാടാൻ ഏറ്റവും പ്രയാസം;ഭാഷയ്ക്കപ്പുറമുള്ള കാരണം വെളിപ്പെടുത്തി ശ്രേയ ഘോഷാൽ

സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നേഹ ജ്ഞാനവേൽരാജ, കെ.ഇ.ജ്ഞാനവേൽരാജ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രേംകുമാർ സംവിധാനം ചെയ്ത 'മെയ്യഴകൻ' ആണ് കാർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അരവിന്ദ് സാമിയും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഒടിടി റിലീസിന് ശേഷം ലഭിച്ചത്. സൂര്യ ആയിരുന്നു ചിത്രം നിർമിച്ചത്.

Content Highlights: Kaarthi film Vaa vaathiyare teaser out now

To advertise here,contact us