ബോക്സ് ഓഫീസിൽ തുടരെ തോൽവി, എന്നാൽ ഒടിടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആ ഇന്ത്യന്‍ നടി

അടുത്തിടെ പുറത്തിറങ്ങിയ ശാകുന്തളം, ഖുഷി തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയിച്ചിരുന്നില്ല

ഇന്ത്യയിൽ ഒടിടിയുടെ സ്വീകാര്യതയും വളർച്ചയും അതിവേഗത്തിലാണ് നടക്കുന്നത്.

ഇത് മുന്നിൽ കണ്ടു കൊണ്ട് തന്നെ പല താരങ്ങളും ഒടിടി റിലീസുകളുടെയും വെബ് സീരീസുകളുടെയും ഭാഗമാകുന്നുണ്ട്. ബോക്സ് ഓഫീസിൽ തുടരെ പരാജയങ്ങൾ ഉണ്ടായിട്ടും ഒടിടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് സാമന്ത.

സാമന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ശാകുന്തളം, ഖുഷി തുടങ്ങിയ ചിത്രങ്ങൾ ഒന്നും തിയേറ്ററുകളിൽ വിജയിച്ചിരുന്നില്ല. എന്നാൽ രാജ് ആൻഡ് ഡികെ സംവിധാനത്തിൽ എത്തിയ സിറ്റാഡൽ ഹണി ബണ്ണി എന്ന വെബ് സീരിസിലെ സാമന്തയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വെബ് സീരിസിനായി നടി വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

10 കോടി രൂപയാണ് വെബ് സീരിസിൽ അഭിനയിക്കാനായി സാമന്ത വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിൽ ഒരു ഒടിടി സീരിസില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി സാമന്ത മാറി. ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണ് സിറ്റാഡൽ ഹണി ബണ്ണി. വരുൺ ധവാനും സീരിസിൽ കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.

Also Read:

Entertainment News
തൊഴിലാളി ദിനത്തിൽ ഇറക്കാൻ പറ്റിയ പടം, ലോകേഷിന്റെ 'കൂലി' അന്നെത്തും

ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിച്ചത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്.

Content Highlights: samantha is the highest paid Indian actress in OTT

To advertise here,contact us