താര സമ്പന്നം ദളപതി 69, ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകും

'വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണെന്ന് ഞാൻ കരുതുന്നു'

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയുടെ മേലുളളത്. വലിയ താര നിരയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ നടൻ ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ വേഷം രസകരമാണെന്നും എന്നാൽ ചികിത്സയിലായതിനാൽ തന്നെ ഷെഡ്യൂളുകളിൽ മാറ്റം വരുമോയെന്ന ആശങ്കയും പങ്കുവെച്ചിരിക്കുകയാണ് ശിവരാജ് കുമാർ. വിജയ് സിനിമാഭിനയം പൂർണമായും ഉപേക്ഷിക്കേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് നടൻ കൂട്ടിച്ചേർത്തു.

'വിജയ് 69 ലെ വേഷം വളരെ രസകരമാണ്, പക്ഷേ എന്റെ ഷെഡ്യൂളുകൾ കണക്കിലെടുക്കുമ്പോൾ അത് എങ്ങനെ ഒരുമിച്ച് വരുമെന്ന് എനിക്കറിയില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കുമെന്ന് പറയപ്പെടുന്നു, പക്ഷേ വ്യക്തിപരമായി അദ്ദേഹം സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ഒരു സുഹൃത്തെന്ന നിലയിൽ, വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ തീരുമാനം അതിശയകരമാണ്. ഞാൻ അതിനെ മാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ശിവരാജ് കുമാർ പറഞ്ഞു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Shivanna will be there in #Thalapathy69 movie pic.twitter.com/beJb9lScKa

ശിവരാജ് കുമാർ ഇപ്പോൾ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. യുഎസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുമാസത്തെ വിശ്രമം കഴിഞ്ഞാണ് നടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. രാംചരൺ നായകനാകുന്ന ആർസി 16, ശിവണ്ണ 131, ഹേമന്ത് എം റാവുവിന്റെ ഭൈരവനാ കോനെ പാട എന്നിവയാണ് ശിവരാജ് കുമാറിന്റെ ചിത്രീകരണം തുടരുന്ന സിനിമകൾ. ചികിത്സ തുടരുന്നതിനാൽ നടൻ ചിത്രങ്ങളുടെ ഷെഡ്യൂളുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

Also Read:

Entertainment News
ആദ്യ ചോയ്സ് സുരാജേട്ടൻ തന്നെ, അദ്ദേഹം കണ്ടിട്ടുള്ള കുറെ ആളുകളുടെ മാനറിസങ്ങൾ 'അനി'യിലേക്ക് കൊണ്ടുവന്നു; മുസ്തഫ

2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.

Content Highlights:  Shivraj Kumar will also be in thalapathy 69

To advertise here,contact us