'രാജാസാബ് ഒരു ഹാരി പോട്ടർ വൈബ് പടം'; രസകരമായ കഥയെന്ന് ടി സീരീസ് മേധാവി

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്

'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമയുടെ മ്യൂസിക് റൈറ്റ്സ് ടി സീരീസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ടി സീരീസ് മേധാവി ഭൂഷൺ കുമാർ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.

ഹാരി പോട്ടർ വൈബിൽ കഥ പറയുന്ന സിനിമയായിരിക്കും ദി രാജാസാബ് എന്നാണ് ഭൂഷൺ കുമാർ പറയുന്നത്. സിനിമയുടെ ചില രംഗങ്ങൾ കണ്ടുവെന്നും രസകരായ കഥയും ദൃശ്യങ്ങളുമാണ് സിനിമയുടേത് എന്നും അദ്ദേഹം പറഞ്ഞു. കണക്ട് സിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് നടൻ പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ സിനിമകൾ പോലെ ഒരു മാസ് സിനിമയല്ല രാജാസാബ് എന്നതിനാൽ നടൻ 100 കോടി രൂപയാണ് വാങ്ങുന്നതെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Also Read:

Entertainment News
ബറോസിന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്ന് കരുതുന്നില്ല, വളരെ ട്രിക്കി ആയ ഒരു സിനിമയാണത്; സന്തോഷ് ശിവൻ

ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നും വാർത്തകളുണ്ട്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദാണ് ചിത്രത്തെ നിർമിച്ചിരിക്കുന്നത്. തമന്‍ എസ്സാണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. 2025 ഏപ്രില്‍ 10 നാണ് സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Content Highlights: Bhusan Kumar says that The Rajasaab will be a Harry Potter vibe movie

To advertise here,contact us