സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ആദ്യ ഷോ കഴിഞ്ഞത്
മുതൽ മോശം പ്രതികരണമാണ് ലഭിക്കുന്നത്. ശിവയുടെ തിരക്കഥയും സംവിധാനവും പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇതോടെ ബോക്സ് ഓഫീസില് സൂര്യയുടെ കംബാക്ക് കാത്തിരുന്ന ആരാധകർ നിരാശയിലാണ്. ഇനി കാർത്തിക് സുബ്ബരാജ് ചിത്രമായ സൂര്യ 44 ലൂടെ സൂര്യ തിരിച്ചുവരുമെന്നാണ് ഇപ്പോൾ ആരാധകരുടെ പ്രതികരണങ്ങൾ.
കാർത്തിക്ക് സുബ്ബരാജ് പടം മിനിമം ഗ്യാരന്റി ആകുമെന്നും സൂര്യയുടെ തിരിച്ചുവരവിന് ഇനി സുബ്ബരാജ് തന്നെ വരണമെന്നുമാണ് എക്സിൽ പലരും പോസ്റ്റ് ചെയ്യുന്നത്. വലിയ ഹൈപ്പാണ് സൂര്യ 44 നെ ചുറ്റിപ്പറ്റിയുള്ളത്. ചിത്രത്തിന്റേതായി ഇതുവരെ വന്ന പോസ്റ്ററുകൾക്കും അനൗണ്സ്മെന്റ് വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു റൊമാന്റിക് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സൂര്യ 44 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
Subu Annan thanne varanam 🙂👍🏻!#Suriya44 pic.twitter.com/PlHtlfNWNa
സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Don't worry guys The OG comeback will be this 😌🔥Oru #karthiksubbaraj padam minimum gurantee 👊💥#Suriya44 #LoveLaughterWar pic.twitter.com/lzjmTovFUl
അതേസമയം കങ്കുവക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ബോക്സ് ഓഫീസിൽ വലിയ ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. പലയിടത്തും ആദ്യ ഷോ നിറഞ്ഞ സദസ്സിലാണ് ആരംഭിച്ചത്. 'അവസാനം കങ്കുവ തിയറ്ററുകളില് എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില് നിന്നും സിനിമ കണ്ടിറങ്ങിയ സ്നേഹിതര് ഇപ്പോള് വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര് പറയുന്നത്. ഇപ്പോഴാണ് പൂര്ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്' എന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം സംവിധായകൻ ശിവ മാധ്യമങ്ങളോട് പറഞ്ഞത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.
Content Highlights: Kanguva gets negative response Karthik Subbaraj film will be the comeback of Suriya