അക്ഷയ് കുമാറും സൽമാനും വന്നിട്ടും രക്ഷയില്ല; സിങ്കം എഗെയ്നിനെ വീഴ്ത്തി കാർത്തിക് ആര്യന്റെ 'ഭൂൽ ഭുലയ്യ 3'

ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങിയ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ബോളിവുഡിലെ യുവതാരങ്ങളിൽ പ്രശസ്തനാണ് കാർത്തിക് ആര്യൻ. തുടർച്ചയായ വിജയ സിനിമകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ബോളിവുഡിലെ മൂല്യമുള്ള താരങ്ങളിൽ ഒരാളായി കാർത്തിക് മാറിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭൂൽ ഭുലയ്യ 3' യിലൂടെ സൂപ്പർതാരങ്ങൾക്കും മുകളിലെത്തിയിരിക്കുകയാണ് നടൻ. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ് തുടങ്ങി ഹിന്ദിയിലെ ഒരുപറ്റം താരങ്ങൾ അണിനിരന്ന സിങ്കം എഗെയ്നിനെ ബോക്സ് ഓഫീസിൽ വീഴ്ത്തിയിരിക്കുകയാണ് 'ഭൂൽ ഭുലയ്യ 3'.

സാക്നിക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 332.25 കോടിയാണ് ചിത്രം 13 ദിവസങ്ങൾ കഴിയുമ്പോൾ നേടിയിരിക്കുന്നത്. അതേസമയം രോഹിത് ഷെട്ടി ചിത്രമായ 'സിങ്കം എഗെയ്ൻ' 332.75 ആണ് നേടിയിരിക്കുന്നത്. ആഗോള കളക്ഷനിൽ ഇരു സിനിമകളും തമ്മിൽ നേരിയ വ്യത്യാസമേ ഉള്ളുവെങ്കിലും ഇന്ത്യൻ മാർക്കറ്റിൽ മുന്നിട്ട് നിൽക്കുന്നത് ഭൂൽ ഭുലയ്യ 3 ആണ്. റിലീസിന്റെ പതിമൂന്നാം ദിവസം ഭൂൽ ഭുലയ്യ അഞ്ച് കോടി നേടിയപ്പോൾ സിങ്കം എഗെയ്നിന് നാല് കോടി മാത്രമാണ് നേടാനായത്.

Also Read:

Entertainment News
സിരുത്തൈ ശിവ കൈവിട്ടു,പക്ഷെ കാർത്തിക് സുബ്ബരാജ് രക്ഷിക്കും; സൂര്യയുടെ തിരിച്ചുവരവ് ഇനി 'സൂര്യ 44'ലൂടെയോ?

350 കോടി ബഡ്ജറ്റിൽ ആണ് 'സിങ്കം എഗെയ്ൻ' ഒരുങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും കളക്ഷൻ നേടിയാൽ മാത്രമേ ചിത്രത്തെ ഹിറ്റായി കണക്കാക്കാൻ കഴിയൂ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭൂൽ ഭുലയ്യ 3 ഇതിനോടകം കാർത്തിക് ആര്യന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മാറി. കാർത്തിക്കിന്റെ ആദ്യ 300 കോടി ചിത്രമാണിത്. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങിയ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഹ്യൂമർ ഭാഗങ്ങൾ വർക്ക് ആയിട്ടുണ്ടെന്നും വിദ്യ ബാലനും മാധുരി ദീക്ഷിതും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നുമാണ് സിനിമക്ക് ലഭിക്കുന്ന പോസറ്റീവ് പ്രതികരണങ്ങള്‍. തിരക്കഥയിലെ ആവര്‍ത്തനവും പാളിച്ചകളുമാണ് നെഗറ്റീവായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

Content Highlights: Karthik Aaryan film Bhool Bhulaiya 3 overtakes Singham Again in boxoffice

To advertise here,contact us