പുഷ്പ 2 വിന്റെ ആദ്യ പകുതി അതിശയിപ്പിക്കും, രണ്ടാം പകുതി അതിലും കൂടുതൽ!; രശ്മിക മന്ദാന

പുഷ്പ 2 വിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് രശ്മിക പുറത്തുവിട്ടത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാവുന്ന 'പുഷ്പ 2'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം അഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന തിരക്കിലാണ് രശ്‌മിക മന്ദാന. ചിത്രത്തിന്‍റെ ആദ്യ പകുതി കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോൾ.

പുഷ്പ 2 വിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് രശ്മിക പുറത്തുവിട്ടത്. ആ സന്തോഷവും കളിചിരികളും അവസാനിച്ചുവെന്നും മൈന്‍റ് ബ്ലോയിംഗ് അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നുമാണ് രശ്‌മിക പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

'തമാശയും കളികളും അവസാനിപ്പിച്ച്, നമുക്ക് കാര്യത്തിലേക്ക് ഇറങ്ങാം!! പുഷ്പ ഷൂട്ട് ഏകദേശം പൂർത്തിയായി. പുഷ്പ റൂള്‍- ആദ്യ പകുതിയുടെ ഡബ് കഴിഞ്ഞു. ഞാൻ രണ്ടാം പകുതിയിൽ ഡബ്ബ് ചെയ്യുന്നു, സിനിമയുടെ ആദ്യ പകുതി അതിശയിപ്പിക്കുന്നതാണ്, രണ്ടാം പകുതി അതിലും കൂടുതലാണ്. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഈ സിനിമ നിങ്ങള്‍ക്ക് ഇതുവരെ നല്‍കാത്ത അനുഭവം സമ്മാനിക്കും. രണ്ടാം പകുതിക്കായി എനിക്ക് കാത്തിരിക്കാന്‍ പറ്റുന്നില്ല!' നടി കുറിച്ചു.

അതേസമയം, നവംബർ 17 ന് വൈകുന്നേരം 6.03 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങും. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ദേവി ശ്രീ പ്രസാദ് ആയിരുന്നു ആദ്യം സംഗീത സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെ കൂടാതെ മൂന്ന് പുതിയ സംഗീത സംവിധായകർ കൂടി സിനിമയിൽ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. തമൻ എസ്, അജനീഷ് ലോകനാഥ്, സാം സി എസ് തുടങ്ങിയവരാണ് സിനിമയുടെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദിന് തന്നെയാണ് ചിത്രത്തിലെ പാട്ടുകളുടെ ചുമതല.

Also Read:

Entertainment News
സൂര്യയുടെ കങ്കുവ കത്തിപ്പടർന്നോ? പ്രേക്ഷകപ്രതികരണം ഇങ്ങനെ

പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കാണെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും ഇ ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇ4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.

Content Highlights: Rashmika mandana shares photos from pushpa dubbing studio

To advertise here,contact us