വ്യത്യസ്തത തേടി പോകുന്ന നടൻ, ഇത് പുതിയ രൂപം, 'ഹാപ്പി ഡെയ്‌സ്' സംവിധായകനൊപ്പം ധനുഷ്; 'കുബേര' ടീസർ പുറത്ത്

'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്

'ഹാപ്പി ഡെയ്‌സ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ശേഖർ കമ്മുല. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രണ്ട് ഗെറ്റപ്പിൽ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം ഫെബ്രുവരിയിൽ റിലീസിനെത്തും.

'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read:

Entertainment News
റെക്സ് വിജയൻ ഈസ് ബാക്ക്, റെട്രോ സ്റ്റൈലിൽ 'ഗന്ധർവ ഗാനം', 'റൈഫിൾ ക്ലബ്ബി'ലെ ആദ്യ ഗാനം പുറത്ത്

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - തോട്ട തരണി, ഛായാഗ്രാഹകൻ - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ - ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ - കബിലൻ. രായൻ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റേതായി ഇനി തിയേറ്ററിൽ എത്താനുള്ള ചിത്രമാണ് കുബേര.

Content Highlights: Dhanush, Nagarjuna, Rashmika starring Kubera teaser out now

To advertise here,contact us