ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്കെ 23. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഒരു ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനായി നടൻ ശിവകാർത്തികേയൻ റോപ്പുകൾ കെട്ടി ഒരു പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ ഒരുങ്ങി നിൽക്കുന്ന ലൊക്കേഷൻ വീഡിയോ ആണ് ചർച്ചയാകുന്നത്.
'എസ്കെ 23' ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്ന് മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വളരെ ഇൻ്ററെസ്റ്റിങ് ആയ കഥാപാത്രമാണ് ബിജു മേനോന്റേത് എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
#SK23 shooting spot#Sivakarthikeyan pic.twitter.com/D0j53ydvTo
രജനി ചിത്രമായ ദർബാറിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് എസ്കെ 23. രുക്മിണി വസന്ത്, വിദ്യുത് ജംവാൽ, വിക്രാന്ത്, ഷബീർ കല്ലറക്കൽ, സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ എൻ വി പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സുദീപ് ഇളമണും എഡിറ്റിംഗ് എ. ശ്രീകർ പ്രസാദും നിർവഹിക്കുന്നു.
Content Highlights: Sivakarthikeyan - AR Murugadoss film SK 23 shooting video leaked