ആ വീഡിയോയിൽ ഉള്ളത് ഞാൻ തന്നെ; അന്ന് അത് ചെയ്തത് സുഹൃത്തിന് വേണ്ടി; വെളിപ്പെടുത്തി അല്ലു അർജുൻ

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് ഇനി പുറത്തിറങ്ങാനുള്ള അല്ലു അർജുൻ ചിത്രം.

ഒരു സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഗോവയിലെ ഒരു വൈൻ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ അല്ലു അർജുന്റെ വീഡിയോ. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായെടുത്തതാകും ആ രംഗമെന്നും അബദ്ധവശാൽ ലീക്ക് ആയതാകാം എന്നുമായിരുന്നു അന്നു വന്ന വാർത്തകൾ. സത്യത്തില്‍ അത് അല്ലുവിന്റെ യഥാർഥ ജീവിതത്തിൽ നടന്ന ഒരു സംഭവമാണെന്നും സ്വന്തം കൂട്ടുകാരന് വേണ്ടിയാണ് താൻ മദ്യം വാങ്ങാൻ ഇറങ്ങിത്തിരിച്ചത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അല്ലു അർജുൻ.

2017 ൽ 'നാ പേരു സൂര്യ' എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴാണ് സംഭവം. അല്ലുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്ക് വേണ്ടിയായിരുന്നു ഈ സാഹസം. മദ്യത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് ആണ് മേടിക്കാൻ പറ‍ഞ്ഞത്, എന്നാൽ ആദ്യം ചെന്നയാൾ അതിന്റെ പേരു മറന്നു. ഉടനെ അല്ലു തന്നെ കൂട്ടുകാരന് വേണ്ടി ഇറങ്ങിത്തിരിച്ചു. അവിടെ താൻ സിനിമാ താരമല്ലെന്നും ഒരു കൂട്ടുകാരൻ മാത്രമാണെന്ന് അല്ലു അർജുൻ പറയുന്നു.

Orey🤣😭😭🤣🤣#UnstoppableWithNBK #Pushpa2TheRule #AlluArjun pic.twitter.com/bMMIxFQtSS

നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ അല്ലു അർജുൻ തുറന്ന് പറഞ്ഞത്. ഇതേ ഷോയിൽ തന്നെ കൂട്ടുകാരൻ സന്ദീപ് രാമിനേനിയെ പ്രേക്ഷകർക്കായി അല്ലു പരിചയപ്പെടുത്തുന്നുണ്ട്. നന്ദമൂരിയുടെ കടുത്ത ആരാധകനാണ് ഈ സന്ദീപെന്നും ഇവനെപ്പോലൊരു കൂട്ടുകാരൻ സാറിനുണ്ടായാല്‍ ദിവസവും ഇതുപോലുള്ള വാർത്തകൾ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും തമാശയായി അല്ലു പറയുകയുണ്ടായി.

Friends kosam yedaina chese picchodu@alluarjun Anna 🥹❤️#UnstoppableS4 #AlluArjun pic.twitter.com/AXeT2ngiDQ

Allu arjun in goa wine shop pic.twitter.com/DYycuQ4H1C

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് ഇനി പുറത്തിറങ്ങാനുള്ള അല്ലു അർജുൻ ചിത്രം. നവംബർ 17 ന് വൈകുന്നേരം 6.03 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങും. ചിത്രത്തിൽ ദേവി ശ്രീ പ്രസാദിനെ ആയിരുന്നു ആദ്യം സംഗീത സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെ കൂടാതെ മൂന്ന് പുതിയ സംഗീത സംവിധായകർ കൂടി സിനിമയിൽ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. തമൻ എസ്, അജനീഷ് ലോകനാഥ്, സാം സി എസ് തുടങ്ങിയവരാണ് സിനിമയുടെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Allu Arjun reveals the truth behind cctv visuls in wine shop

To advertise here,contact us