ടൈം ആയി, ആവേശത്തോടെ ബോക്സ്‌ഓഫീസ് പിടിച്ചടക്കാൻ ലാലേട്ടൻ; ജിത്തുമാധവൻ - മോഹൻലാൽ ചിത്രം ഉടനെന്ന് റിപ്പോർട്ട്

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും.

ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുകയും ചെയ്ത ചിത്രമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം'. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിത്തു മാധവന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read:

Entertainment News
ഒടുവിൽ കുറ്റസമ്മതം നടത്തി, 'കങ്കുവ'യിലെ ശബ്ധത്തിൽ പ്രശ്നമുണ്ട്; പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് നിർമാതാവ്

രോമാഞ്ചത്തിനും ആവേശത്തിനും ശേഷം നടൻ മോഹൻലാലുമായി ജിത്തു മാധവൻ ഒരുമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനെപറ്റി ഔദ്യോഗികമായി വാർത്തകൾ ഒന്നും വന്നിട്ടില്ല. ആവേശത്തിന് ശേഷം ജിത്തു മാധവനുമായി ഒന്നിക്കുമ്പോൾ ഒരു പക്കാ എന്റർടൈയ്നർ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

#Aavesham Director Jithu Madhavan To Direct #Mohanlal 🤩Bankrolled By @aashirvadcine 🔥@Mohanlal pic.twitter.com/8dbNTqyxan

നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. മോഹന്‍ലാലിൻ്റെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ബറോസിന്റെ ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയിരുന്നു. സൂര്യ ചിത്രം 'കങ്കുവ'യുടെ ഇടവേളയിലാണ് ബറോസിന്റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. വലിയ വരവേല്‍പ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്. അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും 'ബറോസ്' എന്ന് ഈ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്.

Eda Mone X Entha MoneBREAKING Xclusive — #Aavesham Director #JithuMadhavan to direct Lalettan #Mohanlal @Mohanlal soon 🔥🔜 Aashirvad Cinemas Production.Next meeting with Lalettan soon, mostly after #Barroz release 🔥 pic.twitter.com/PHYJx9wd8C

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.

Content Highlights: Mohanlal to join hands with Aavesham director Jithu Madhavan for his next

To advertise here,contact us