മമ്മൂക്കയുടെയും ലാലേട്ടന്റെയും ഗംഭീര ലുക്ക് പ്രതീക്ഷിക്കാം, എല്ലാം കുറച്ച് സസ്പെൻസാണ്: രഞ്ജിത്ത് അമ്പാടി

'എന്തായാലും ഒരു സാധാരണ സിനിമയായിരിക്കില്ല. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഗംഭീര ലുക്ക് തന്നെ പ്രതീക്ഷിക്കാം'

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ഇരുവരെയും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് കൊണ്ടുവരുന്നത്. ചിത്രത്തിലെ മലയാളത്തിന്റെ പ്രിയതാരങ്ങളുടെ കഥാപാത്രങ്ങളും ഗെറ്റപ്പുമെല്ലാം എങ്ങനെയാകും എന്നറിയാൻ ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ആ കാത്തിരിപ്പ് വെറുതെയാകില്ല എന്നാണ് സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി പറയുന്നത്. വലിയ സ്കെയിലിൽ ഒരുങ്ങുന്ന സിനിമയാണിതെന്നും ഈ ചിത്രത്തിൽ ഇരുവരുടെയും ഗംഭീര ലുക്കുകൾ പ്രതീക്ഷിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് അമ്പാടിയുടെ പ്രതികരണം.

'അത് (മഹേഷ് നാരായണൻ പ്രോജക്ട്) വലിയൊരു സിനിമയാണ്. ലാലേട്ടനും മമ്മൂക്കയും ഫഹദും ചാക്കോച്ചനുമൊക്കെയുണ്ട്. മഹേഷിനൊപ്പം ടേക്ക് ഓഫും മാലിക്കുമൊക്കെ ചെയ്തതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ രീതികളൊക്കെ അറിയാവുന്നതാണ്. പിന്നെ അവർ തിരഞ്ഞെടുത്ത സബ്‌ജക്റ്റും അറിയാം. എന്തായാലും ഒരു സാധാരണ സിനിമയായിരിക്കില്ല. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഗംഭീര ലുക്ക് തന്നെ പ്രതീക്ഷിക്കാം. അവരുടേത് മാത്രമല്ല എല്ലാവരുടെ ലുക്കിലും ചെയ്ഞ്ച് ഉണ്ടാകും. ഇപ്പോൾ നടക്കുന്നത് വലിയ ഷെഡ്യൂളല്ല, ചുരുക്കം ദിവസം മാത്രമാണ് ഷൂട്ട് നടക്കുന്നത്. ഈ സിനിമയുടെ ഷെഡ്യൂൾ ജനുവരിയിലായിരിക്കും ആരംഭിക്കുക. അതിന് മുന്നേ കഥാപാത്രത്തെക്കുറിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ട്. മറ്റു കാര്യങ്ങൾ ഒന്നും പറയാൻ കഴിയില്ല. എല്ലാം കുറച്ച് സസ്പെൻസാണ്,' എന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.

അതേസമയം ചിത്രത്തിൽ സിനിമയിൽ തെന്നിന്ത്യൻ നായിക നയൻതാരയും കന്നഡ താരം ശിവരാജ്‌കുമാറും ഭാഗമാകുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ ജോഡിയായാകും നടിയെത്തുക. ഭാസ്കർ ദി റാസ്കലിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. സിനിമയിലെ സുപ്രധാനമായ കഥാപാത്രത്തെയാകും ശിവരാജ്കുമാർ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. നടന്റെ ആദ്യ മലയാളം ചിത്രമാകുമിത്. ഇതുകൊണ്ടും കഴിഞ്ഞില്ല ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും സിനിമയിലെത്തുമെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ജോസഫ് നെല്ലിക്കലാണ് സിനിമയുടെ കലാസംവിധായകൻ.

Also Read:

Entertainment News
'എന്റെ പെർഫോമൻസ് ധനുഷിന് ഇഷ്ടമായില്ല, അതിൽ സോറി'; നയൻതാരയുടെ പഴയ വീഡിയോ ശ്രദ്ധ നേടുന്നു

സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. ഏഴ് ദിവസത്തെ ഷെഡ്യൂളാണിത്. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യിലും​ ​ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Make Up artist Ranjith Ambady talks about the looks of Mammootty and Mohanlal in Mahesh Narayanan movie

To advertise here,contact us