'പുഷ്പ 1 ഒരു ഇൻട്രോ മാത്രം, ഫാഫ ഷോ പുഷ്പ 2ൽ'; ഞെട്ടിക്കുമെന്ന് നസ്രിയ

'ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്'

സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. സിനിമയില പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റ സ്വന്തം ഫഹദ് ഫാസിലാണ്. ഇപ്പോഴിതാ ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്തതിനെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇൻട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാർത്ഥ ഫാഫയെ കാണാൻ പറ്റുക,'എന്നായിരുന്നു നസ്രിയ പറഞ്ഞത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നസ്രിയയുടെ പ്രതികരണം.

അതേസമയം പുഷ്പ 2ന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം 6.03 ന് റിലീസ് ചെയ്യും. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. അല്ലു അർജുനും ഫഹദിനും പുറമെ രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.

Also Read:

Entertainment News
ആദ്യത്തെ അര മണിക്കൂർ വർക്കായില്ല, എന്നാൽ കങ്കുവയിലെ പോസിറ്റീവ് വശങ്ങളോ?: ജ്യോതിക

ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയിൽ മാറ്റം വരുത്തുന്നുണ്ട്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Nazriya words about Fahadh Faasil in Pushpa 2 gone viral

To advertise here,contact us