അച്ഛൻ എനിക്ക് ചൈൽഡ്ഹുഡ് ട്രോമയായിരുന്നു, ബെൽറ്റും ചെരിപ്പും ഉപയോ​ഗിച്ച് അടിക്കുമായിരുന്നു: ആയുഷ്മാൻ ഖുറാന

കുട്ടികളുണ്ടാവുമ്പോൾ നിങ്ങൾ കുറച്ചു കൂടി നല്ല മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. നമ്മൾ കൂടുതൽ സഹാനുഭൂതിയുള്ളവരാകും.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ബോളിവുഡ് സിനിമാപ്രേമികളുടെ മനം കവർന്ന നടനാണ് ആയുഷ്മാൻ ഖുറാന. തന്റെ ചൈൽഡ്ഹുഡ് ട്രോമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടനിപ്പോൾ. തന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു എന്നും ബെൽറ്റും ചെരിപ്പും ഉപയോ​ഗിച്ച് അദ്ദേഹം തന്നെ അടിക്കുമായിരുന്നു എന്നും ആയുഷ്മാൻ ഖുറാന പറയുന്നു. തനിക്ക് അ​ദ്ദേഹം ഒരു ചൈൽഡ്ഹുഡ് ട്രോമയായിരുന്നു. തന്റെ അച്ഛനെപ്പോലെയല്ലാതെ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരച്ഛനാണ് താൻ എന്നും ആയുഷ്മാൻ ഖുറാന പറയുന്നു. ഹോണസ്റ്റ്ലി സേയിങ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'എന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. എന്നും ബെൽറ്റും ചെരിപ്പും ഉപയോ​ഗിച്ച് അദ്ദേഹം എന്നെ അടിക്കുമായിരുന്നു. ഞാൻ ഒരു ദിവസം പാർട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. എന്റെ ഷർട്ടിൽ സി​ഗരറ്റിന്റെ മണമുണ്ടായിരുന്നു. ഞാൻ സി​ഗരറ്റ് വലിക്കുന്നൊരു ആളായിരുന്നില്ല. പക്ഷേ ഉറപ്പായും ഒരു പാർട്ടിയിൽ പോയി തിരിച്ചു വരുമ്പോൾ വസ്ത്രത്തിൽ ഇത്തരത്തിലുള്ള മണമുണ്ടാകാറുണ്ടല്ലോ? അതിന് എനിക്ക് അദ്ദേഹത്തിൽ നിന്നും നല്ലത് കിട്ടിയിരുന്നു. പണ്ടു മുതലേ ഞാൻ എല്ലാവരോടും പറയുന്നതാണ് ഭായ് എനിക്ക് എന്റെ അച്ഛനെ പേടിയാണ് എന്ന്', ആയുഷ്മാൻ ഖുറാന പറഞ്ഞു.

Also Read:

Entertainment News
'പാർട്ടി ഉണ്ട് പുഷ്പ', ഇത്തവണ അല്ലു കുറച്ച് വിയർക്കും; 'പുഷ്പ 2' ട്രെയിലറിൽ കൈയ്യടി വാങ്ങി ഫഹദ് ഫാസിൽ

'വിക്കി ഡോണർ' എന്ന സിനിമ ഇറങ്ങുമ്പോഴേക്കും താനൊരു അച്ഛനായി കഴിഞ്ഞിരുന്നു. കുട്ടികളുണ്ടാവുമ്പോൾ നിങ്ങൾ കുറച്ചു കൂടി നല്ല മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. നമ്മൾ കൂടുതൽ സഹാനുഭൂതിയുള്ളവരാകും. കുട്ടികൾ നമ്മളെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുമെന്നും ആയുഷ്മാൻ ഖുറാന കൂട്ടിച്ചേർ‌ത്തു.

Also Read:

Entertainment News
സൂര്യ 45 നിറയെ തിയേറ്റർ മൊമെന്റ്‌സ്‌ ഉള്ള സിനിമ, കഥ കേട്ട് ഒരു മണിക്കൂറിൽ സൂര്യ സാർ ഓക്കേ പറഞ്ഞു; ആർജെ ബാലാജി

ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്ന ചിത്രമാണ് ആയുഷ്മാൻ ഖുറാനയുടേതായി അടുത്തതായി വരാൻ പോകുന്ന പ്രൊജക്ട്. സാറാ അലി ഖാനാണ് ചിത്രത്തിൽ നായിക. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ 'തമ' ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlights: Ayushmann Khurrana recalls childhood trauma of being beaten up with belts by his father

To advertise here,contact us