'പാർട്ടി ഉണ്ട് പുഷ്പ', ഇത്തവണ അല്ലു കുറച്ച് വിയർക്കും; 'പുഷ്പ 2' ട്രെയിലറിൽ കൈയ്യടി വാങ്ങി ഫഹദ് ഫാസിൽ

ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദി റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സുകുമാർ സംവിധാനം ചെയ്തു അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. 'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലറിൽ അല്ലു അർജുന്റെ പുഷ്പക്കൊപ്പം ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന വില്ലനായ ഭന്‍വര്‍ സിംഗ് ഷെഖാവത്ത്.

Also Read:

Entertainment News
അടിയും ഇടിയും വെടിയും ഒപ്പത്തിനൊപ്പം; ഫഫ v/s അല്ലു പോരാട്ടത്തിന് തീയിട്ട് പുഷ്പ 2 ട്രെയ്‌ലര്‍

അതിശക്തനായ ഒരു വില്ലൻ തന്നെയാണ് ഫഹദിന്റെ കഥാപാത്രമെന്നും ആദ്യ ഭാഗത്തിൽ കണ്ടതുപോലെ പുഷ്പയെ വിറപ്പിക്കാൻ ഷെഖാവത്തിനാകും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ട്രെയിലറിൽ അല്ലുവിനും മുകളിലാണ് ഫഹദിനെ പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ് ചില പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. നിറയെ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ഫഹദിന് ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തിലെ ഫഹദിന്റെ പഞ്ച് ഡയലോഗ് ആയ 'പാർട്ടി ഇല്ലേ പുഷ്പ' ഇത്തവണ 'പാർട്ടി ഉണ്ട് പുഷ്പ' എന്ന് ഫഹദ് ആവർത്തിക്കുന്നുണ്ട്.

Also Read:

Entertainment News
സൂര്യ 45 നിറയെ തിയേറ്റർ മൊമെന്റ്‌സ്‌ ഉള്ള സിനിമ, കഥ കേട്ട് ഒരു മണിക്കൂറിൽ സൂര്യ സാർ ഓക്കേ പറഞ്ഞു; ആർജെ ബാലാജി

വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം 'പുഷ്പ 2'. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് 'പുഷ്പ 2' തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടൈയ്മെൻ്റ്സ് ആണ്.

Content Highlights: Fahadh Faasil steals the show in Allu Arjun's Pushpa 2 trailer

To advertise here,contact us