ഒക്ടോബറിൽ ബോക്സ് ഓഫീസിൽ തീപാറും, 'കാന്താര 2' v/s 'ദളപതി 69'; നേർക്ക് നേർ ദളപതിയും റിഷബ് ഷെട്ടിയും

വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്നതിനാൽ വലിയ പ്രതീക്ഷയാണ് 'ദളപതി 69' ന് പ്രേക്ഷകർക്കിടയിൽ ഉള്ളത്.

2025 ഒക്ടോബർ മാസം സിനിമാപ്രേമികൾക്ക് ആഘോഷമാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരുപാട് പ്രതീക്ഷയുള്ള രണ്ട് സിനിമകളാണ് ഒക്ടോബർ മാസം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. റിഷബ് ഷെട്ടി നായകനായി എത്തുന്ന 'കാന്താര 2 ചാപ്റ്റർ വൺ', ദളപതി വിജയ്‌യുടെ അവസാന ചിത്രമായ 'ദളപതി 69' എന്നീ രണ്ട് സിനിമകളാണ് ഒക്ടോബർ മാസം റിലീസ് ഉറപ്പിച്ച രണ്ട് വലിയ സിനിമകൾ.

ഇന്ത്യൻ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു 'കാന്താര'. റിഷബ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അവതരണമികവ് കൊണ്ടും, തിരക്കഥയുടെ പിൻബലത്താലും ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'കാന്താര 2' വലിയ ബഡ്ജറ്റിൽ ഏറെ പ്രതീക്ഷകളോടെയാണ് ഒരുങ്ങുന്നത്. ഒന്നാം ഭാഗത്തിന്റെ പ്രീക്വൽ ആയി ഒരുങ്ങുന്ന ചിത്രം 2025 ഒക്ടോബർ 2 ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read:

Entertainment News
പ്രേക്ഷകർ കാത്തിരുന്ന നിമിഷം; ക്രിസ്റ്റഫർ നോളന്റെ ഇന്റെർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിനെത്തുന്നത് ഈ തീയതിയിൽ

2022 ലാണ് റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബിനെ തേടിയെത്തിയിരുന്നു.

Also Read:

Entertainment News
'പാർട്ടി ഉണ്ട് പുഷ്പ', ഇത്തവണ അല്ലു കുറച്ച് വിയർക്കും; 'പുഷ്പ 2' ട്രെയിലറിൽ കൈയ്യടി വാങ്ങി ഫഹദ് ഫാസിൽ

രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാരംഗം വിട്ട വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്നതിനാൽ വലിയ പ്രതീക്ഷയാണ് 'ദളപതി 69'ന് പ്രേക്ഷകർക്കിടയിൽ ഉള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ എൻ്റർടൈയ്നർ ആയി ആണ് ഒരുങ്ങുന്നത്. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Kaanthara 2 and Thalapathy 69 to clash on October 2025

To advertise here,contact us