ബോക്സ് ഓഫീസ് റെക്കോ‍ർഡുകൾ തയ്യാറാക്കി വെച്ചോളൂ, അയാൾ പോയിട്ടുണ്ട്; മമ്മൂട്ടിയും ശ്രീലങ്കയിൽ

മോഹൻലാൽ രണ്ട് ദിവസം മുമ്പേ ശ്രീലങ്കയിലേക്ക് പോയിരുന്നു

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും സിനിമയുടെ മേലുള്ള ഹൈപ്പിന് ഒരു കുറവുമില്ല. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇപ്പോഴിതാ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുന്നതിന് മമ്മൂട്ടിയും ശ്രീലങ്കയിലെത്തി.

കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മോഹൻലാൽ രണ്ട് ദിവസം മുമ്പേ ശ്രീലങ്കയിലേക്ക് പോയിരുന്നു.

🚨 Mammootty Mass entry in airport 🔥🤩.!!#Mammootty #Mohanlalpic.twitter.com/AeYJhUFrud

സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. ഏഴ് ദിവസത്തെ ഷെഡ്യൂളാണിത്. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യിലും​ ​ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read:

Entertainment News
'എന്റെ മകളെ ഞാൻ കണ്ടു'; 'ആനന്ദ് ശ്രീബാല'യിലൂടെ വീണ്ടും ചർച്ചയായി മിഷേൽ കേസ്

പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്.

Content Highlights: Mammootty flew to Srilanka for Mahesh Narayanan movie

To advertise here,contact us