സൂര്യ 45 നിറയെ തിയേറ്റർ മൊമെന്റ്‌സ്‌ ഉള്ള സിനിമ, കഥ കേട്ട് ഒരു മണിക്കൂറിൽ സൂര്യ സാർ ഓക്കേ പറഞ്ഞു; ആർജെ ബാലാജി

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.

'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സാർ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി.16 വർഷത്തിന് ശേഷമാണ് ആദ്യ നരേഷനിൽ തന്നെ സൂര്യ സാർ ഒരു സിനിമയെ അപ്പ്രൂവ് ചെയ്യുന്നത്. ഒരുപാട് തിയേറ്റർ മൊമെന്റ്‌സ്‌ ഉള്ള, സൂര്യ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്ന സിനിമ ആയിരിക്കും 'സൂര്യ 45' എന്നും സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആർജെ ബാലാജി പറഞ്ഞു.

'സൂര്യ സാറിനായി ഒരു കഥയുണ്ടെന്ന് കേട്ടല്ലോ അതൊന്ന് വന്ന് പറയാമോ എന്ന് ഒരു ദിവസം എനിക്കൊരു കോൾ വന്നു. അങ്ങനെ ഞാൻ സാറിനോട് പോയി കഥ പറഞ്ഞു. രാവിലെ പത്ത് മണിക്ക് കഥ പറയാൻ ആരംഭിച്ച് പതിനൊന്ന് ആയപ്പോഴേക്കും സാർ കഥ അടിപൊളി ആണ് ഞാനിത് ചെയ്യാമെന്ന് പറഞ്ഞു. സൂര്യ സാർ ഈ കഥ ചെയ്യാമെന്ന് സമ്മതിച്ചത് ശേഷം അതിന്റെ ഒരു 2 വേർഷൻ ഞാൻ എഴുതി. കോർ കഥയെ മാറ്റാതെ അദ്ദേഹത്തിന്റെ സ്റ്റാർഡത്തിന് ചേരുന്ന തരത്തിൽ എന്തൊക്കെ മാറ്റാമെന്ന് ഞാൻ നോക്കി', ആർ ജെ ബാലാജി പറഞ്ഞു.

Also Read:

Entertainment News
ഫഹദിന് സ്വന്തം അഭിനയത്തില്‍ വലിയ വിശ്വാസമില്ല; നസ്രിയ

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു എന്നിവരായിരിക്കും ചിത്രം നിർമിക്കുക. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷമായിരിക്കും സിനിമയുടെ റിലീസ്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്. നേരത്തെ ആയുധ എഴുത്ത്, സില്ലുനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്.

Content Highlights: Suriya 45 will be a film with lot of theatrical moments says RJ balaji

To advertise here,contact us