മൾട്ടി സ്റ്റാർ സിനിമക്ക് തുടക്കമിട്ടു, ഇനി എമ്പുരാന്റെ സെറ്റിലേക്ക്; അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്ത് മോഹൻലാൽ

2025 മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകിളിൽ ഒന്നായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിന്റെ അവസാനത്തെ ഷെഡ്യൂൾ പാലക്കാട് ആരംഭിക്കുന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഡിസംബർ മൂന്നാം തീയതിയോടെ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാകും. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ശ്രീലങ്കയിലെ ചെറിയ ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ എമ്പുരാൻ പാലക്കാട് സെറ്റിൽ ജോയിൻ ചെയ്യും. ചിത്രത്തിലെ മോഹൻലാലിൻറെ ഭാഗങ്ങൾ ഡിസംബർ രണ്ടിന് പൂർത്തിയാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:

Entertainment News
ഇത്തവണ തിരിച്ചുവന്നിരിക്കും, ഇനി ചിയാന്റെ ടൈം; ശിവകാർത്തികേയൻ ചിത്രത്തിന്റെ സംവിധായകനൊപ്പം വിക്രം

Lalettan heads to Palakkad after completing a small schedule in Sri Lanka for Mammootty - Mohanlal - Mahesh Narayanan's untitled movie. He will now finish his remaining portions of #Empuraan #L2E.The entire shoot of L2E is expected to be wrapped up by December 3, with Lalettan… pic.twitter.com/iv4GFPi8Dh

2025 മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ ഉണ്ടാകുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Mohanlal joins Empuraan sets in Palakkad after completing Mahesh Narayanan film schedule

To advertise here,contact us