'പ്രിൻസ്' പരാജയപ്പെട്ടപ്പോൾ അജിത് സാറിന്റെ വാക്കുകൾ ആണ് എനിക്ക് കോൺഫിഡൻസ് തന്നത്; ശിവകാർത്തികേയൻ

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ 'അമരൻ' ആഗോള ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുകയാണ്.

'പ്രിൻസ്' എന്ന സിനിമ ഫ്ലോപ്പ് ആയ സമയത്ത് അജിത് സാറിന്റെ വാക്കുകൾ ആണ് തനിക്ക് കോൺഫിഡൻസ് നൽകിയതെന്ന് നടൻ ശിവകാർത്തികേയൻ. അജിത് സാറിനോട് സംസാരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ജീവിതപാഠങ്ങൾ പോലെ മറ്റാരുടെ കയ്യിൽ നിന്നും ലഭിക്കില്ല. ജീവിതത്തിന് ആവശ്യമായ കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതെല്ലാം വളരെ ഷാർപ്പും കൃത്യവുമായിരിക്കും എന്നും അമരന്റെ വിജയത്തോട് അനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.

'അജിത് സർ എന്നോട് വെൽക്കം ടു ബിഗ് ലീഗ് എന്ന് പറയുന്ന സമയത്ത് എന്റെ സിനിമയായ 'പ്രിൻസ്' തിയേറ്ററിൽ ഫ്ലോപ്പ് ആണ്. ബിഗ് ലീഗിലേക്ക് എത്തിപ്പെടുന്നതൊന്നും നമ്മുടെ കയ്യിലല്ല. നമ്മൾ ഒരു സ്ക്രിപ്റ്റ് തെരഞ്ഞെടുത്ത് അതിനായി 200 ശതമാനം കഷ്ടപ്പെട്ടാലും ജനങ്ങൾ വിചാരിച്ചാൽ മാത്രമേ നമുക്ക് ഉയർച്ച ഉണ്ടാകുകയുള്ളൂ. പക്ഷെ അജിത് സാറിന്റെ വാക്കുകൾ എനിക്കൊരു കോൺഫിഡൻസ് തന്നു. ഒരു പടം ഫ്ലോപ്പ് ആകുമ്പോൾ നമ്മൾ ഔട്ട് എന്ന് മറ്റുള്ളവർ പറയുന്നത് പോലെയൊന്നും സംഭവിക്കില്ല. നമ്മൾ കറക്ട് ആയി കാര്യങ്ങൾ ചെയ്താൽ മുന്നോട്ട് പോകാനാകും എന്ന് എനിക്ക് മനസിലായി', ശിവകാർത്തികേയൻ പറഞ്ഞു.

Also Read:

Entertainment News
കേരളത്തിൽ അടിപതറി വിജയ്‌യും കമലും സൂര്യയും; നേട്ടമുണ്ടാക്കി രജനി, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ അമരൻ ആഗോള ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുകയാണ്. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: Ajith sir's words gave me confidence after Prince failure says Sivakarthikeyan

To advertise here,contact us