കോമഡിയുണ്ട്… ഹൊററുണ്ട്… ഫാന്റസിയുണ്ട്; കംപ്ലീറ്റ് ഫൺ പാക്കേജായി 'ഹലോ മമ്മി'

പ്രേക്ഷകർക്ക് കുടുംബ സമേതം ആസ്വദിക്കാനുളള ചിത്രം എന്ന നിലയിൽ കാഴ്ച്ചയ്ക്കായി ഹലോ മമ്മിയ്ക്ക് ടിക്കറ്റെടുക്കാം എന്നാണ് അഭിപ്രായങ്ങൾ

ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായ 'ഹലോ മമ്മി' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഫാന്റസി, കോമഡി, ഹൊറർ, റൊമാൻസ് എന്നീ ഫോർമുലകൾ രസകരമായി ചേർത്ത് പ്രേക്ഷകൻ്റെ മനം നിറക്കുന്ന കാഴ്ച്ചയാണ് ചിത്രമെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നർ തന്നെയാണ് 'ഹലോ മമ്മി'. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുടുംബ സമേതം ആസ്വദിക്കാനുളള ചിത്രം എന്ന നിലയിൽ കാഴ്ച്ചയ്ക്കായി ഹലോ മമ്മിയ്ക്ക് ടിക്കറ്റെടുക്കാം എന്നാണ് അഭിപ്രായങ്ങൾ.

നവാഗതനായ വൈശാഖ് എലൻസാണ് ഹലോ മമ്മി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാൻജോ ജോസഫാണ്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് 'ഹലോ മമ്മി' അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ എഡിറ്ററും ഛായാഗ്രഹകനും വി എഫ് എക്സ് ടീമും ആർട്ട് ഡയറക്ടറും ചേർന്ന് സിനിമയെ അതിൻ്റെ എല്ലാത്തരത്തിലുള്ള രസചരടും പെട്ടിപ്പോകാതെ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കഥയിലെ ഫാന്റസി എലമെൻ്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ ഫാന്റസി എലമെന്റ് ഏറെ വിശ്വസനീയമായ രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകനും എഴുത്തുകാരനും വിജയം നേടിയിട്ടുണ്ട്.

Also Read:

Entertainment News
ചെയ്ത വേഷങ്ങളിലെല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന നടനായിരുന്നു മേഘനാഥൻ: മോഹൻലാൽ

പ്രവീൺ കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ ചാമൻ ചാക്കോ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തിന്റെ വേഗതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്സ് നിലവാരവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്.

Content Highlights: Audience says that Hello Mummy is a complete fun package

To advertise here,contact us