രാമായണവും മഹാഭാരതവും വീണ്ടുമെത്തുന്നു; പുതിയ ഒടിടിയുമായി കേന്ദ്ര സര്‍ക്കാര്‍

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള കണ്ടന്റുകള്‍ വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്

ദൂരദര്‍ശനില്‍ ഒരു കാലത്ത് ഏറെ കാഴ്ചക്കാരുണ്ടായിരുന്ന സീരീയലുകളായ

ശക്തിമാനും, രാമായണവും, മഹാഭാരതവും ഒടിടിയിലൂടെ തിരിച്ചുവരുന്നു. പ്രസാര്‍ഭാരതിയുടെ ഏറ്റവും പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ 'വേവ്‌സി'ലൂടെയാണ് ഈ സീരീസുകള്‍ തിരിച്ചെത്തുന്നത്.

സംഘപരിവാര്‍ ആശയപ്രചരണത്തിനും ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ച ആയുധമെന്ന നിലയില്‍ കൂടി വിലയിരുത്തപ്പെടുന്ന സീരിയലാണ് 1987ല്‍ പുറത്തിറങ്ങിയ രാമായണം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമും സമാനമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളതാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഉദ്ഘാടന ചടങ്ങിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 'വേവ്‌സ്' ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള കണ്ടന്റുകള്‍ വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

സിനിമകൾക്കും സീരിയലുകൾക്കും പുറമെ വാര്‍ത്ത, ഡോക്യുമെന്ററി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഗെയിമിങ്, റേഡിയോ സ്ട്രീമിങ്, ലൈവ് ടി.വി, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. 65-ലേറെ ലൈവ് ടി.വി. ചാനലുകളാണ് 'വേവ്‌സി'ലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത്', അയോധ്യ രാമക്ഷേത്രത്തിലെ ആരതി തുടങ്ങിയ ലൈവ് ഇവന്റുകളും സംപ്രേഷണം ചെയ്യും. നവംബര്‍ 22 മുതല്‍ യു.എസ്. പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവുമുണ്ട്. നിലവിൽ പ്ലാറ്റ്‌ഫോമിനായി സബ്‌സ്‌ക്രിപ്‌ഷൻ ഫീസൊന്നും ഈടാക്കില്ല.

Also Read:

Entertainment News
'നല്ല പണി', ജോജു ജോർജിനെ അഭിനന്ദിച്ച് കമൽ ഹാസൻ; ചിത്രത്തിൻ്റെ തമിഴ് വേർഷൻ നാളെ തിയേറ്ററുകളിൽ

ഷാരൂഖ് ഖാൻ്റെ 1989 ലെ ടെലിവിഷൻ ഷോ ആയ 'ഫൗജി'യുടെ പുതിയ അഡാപ്റ്റേഷൻ ആയ 'ഫൗജി 2.0' , ഒപ്പം ഓസ്‌കാർ ജേതാവ് ഗുനീത് മോംഗ കപൂറിൻ്റെ ചിത്രമായ 'കിക്കിംഗ് ബോൾസ്', ക്രൈം ത്രില്ലറായ 'ജാക്‌സൺ ഹാൾട്ട്' മൊബൈൽ ടോയ്‌ലറ്റുകളെക്കുറിച്ചുള്ള ഒരു സോഷ്യൽ ഡ്രാമയായ 'ജയേ ആപ് കഹാൻ ജായേംഗേ'യും ഐഎഫ്എഫ്ഐയിലെ സ്ക്രീനിങ്ങിന് ശേഷം

പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

Also Read:

Entertainment News
സിനിമ തന്ന ഏറ്റവും വലിയ സന്തോഷം അച്ഛനും അമ്മയും 'വെള്ളിമൂങ്ങ' തിയേറ്ററിൽ പോയി കണ്ടതാണ്: സാജു നവോദയ

'ഫൗജ', 'അര്‍മാന്‍' തുടങ്ങിയ സിനിമകളും 'മങ്കി കിങ്; ദി ഹീറോ ഈസ് ബാക്ക്' എന്ന ആനിമേഷന്‍ ചിത്രവും വേവ്‌സിന്റെ ശേഖരത്തിലുണ്ട്. ഛോട്ടാഭീം, തെനാലിരാമന്‍, അക്ബര്‍ ബീര്‍ബല്‍, തുടങ്ങിയ ആനിമേഷന്‍ ചിത്രങ്ങളും 'കൃഷ്ണ ജംപ്', 'ഫ്രൂട്ട് ഷെഫ്', 'രാം യോദ്ധാ' തുടങ്ങിയ ഗെയിമുകളും ലഭ്യമാണ്.

Content Highlights: Sakthiman, Ramayana, Mahabharatha all set to make comeback through Prasarbharati ott platform

To advertise here,contact us