ദീപികയെ പിന്തള്ളി നയൻസ്, ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സാം; ജനപ്രിയ ഇന്ത്യൻ നായികമാർ ഇവർ

ആലിയ ഭട്ടാണ് ഇന്ത്യൻ നായികാ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഒക്ടോബറിലും ഉള്ളത്

പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ഒക്ടോബറിലെ ഏറ്റവും ജനപ്രിയ സിനിമാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സാമന്തയാണ് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായിക. കഴിഞ്ഞ മാസത്തെ പട്ടികയിലും സാമന്ത തന്നെയായിരുന്നു ഒന്നാമത്. ആലിയ ഭട്ടാണ് ഇന്ത്യൻ നായികാ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഒക്ടോബറിലും ഉള്ളത്.

Ormax Stars India Loves: Most popular female film stars in India (Oct 2024) #OrmaxSIL pic.twitter.com/aa6SKu5kZB

സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന നടി നയൻ‌താര ഈ മാസത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ദീപിക പദുക്കോണിനെ പിന്തള്ളിയാണ് നടി ഈ സ്ഥാനത്തേക്ക് എത്തിയത്. തൊട്ടുപിന്നിൽ തെന്നിന്ത്യൻ നായിക തൃഷയുമുണ്ട്. സെപ്റ്റംബർ മാസത്തെ പട്ടികയിലും നടിക്ക് അഞ്ചാം സ്ഥാനമുണ്ടായിരുന്നു.

Also Read:

Entertainment News
സായ് പല്ലവി എന്ന് കരുതി കോളുകൾ, അമരൻ കാരണം ഫോണ്‍ മ്യൂട്ടാക്കി; 1.1 കോടി നഷ്ടപരിഹാരം വേണമെന്ന് വിദ്യാർത്ഥി

ആറാം സ്ഥാനം നേടിയത് തെന്നിന്ത്യൻ നായിക കാജല്‍ അഗര്‍വാളാണ്. ശ്രദ്ധ കപൂർ, സായ് പല്ലവി എന്നിവർ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. പുഷപ 2 ഉൾപ്പടെ നിരവധി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായ രശ്‌മിക മന്ദാന ഒമ്പതാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നുവെങ്കിൽ ഇക്കുറി പത്താം സ്ഥാനം കത്രീന കൈഫിനാണ്.

Content Highlights: Samantha tops and Nayanthara leads in the ranking of India's most popular female film actors

To advertise here,contact us