ബേസിൽ ജോസഫ്-നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൂക്ഷ്മദർശിനി തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ബേസിൽ, നസ്രിയ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി പ്രേക്ഷകർ പറയുന്നത്. ഒരു ഹിച്കോക്ക് സ്റ്റൈൽ ത്രില്ലറാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
നായകൻ എന്ന നിലയിൽ തുടർച്ചയായി ഹിറ്റടിക്കുന്ന ബേസിൽ ജോസഫിനെ പലരും സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കുന്നുണ്ട്. 'ഹിറ്റ് മെഷീൻ' എന്നാണ് ചിലർ ബേസിലിനെ വിളിക്കുന്നത്. നാല് വർഷങ്ങൾക്കിപ്പുറമാണ് നസ്രിയയുടേതായി ഒരു മലയാളം സിനിമ തിയേറ്ററുകളിലെത്തുന്നത്. നടി തന്റെ തിരിച്ചുവരവ് ഗ്രാൻഡാക്കിയതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
#Sookshmadarshini - Go for it.That's the tweet 🤙🏻🔥 pic.twitter.com/NRAyWBmiVs
Superb Responses For #Sookshmadarshini 👏Looks Like Another Winner For Mollywood 🔥@basiljoseph25 #Nazriya pic.twitter.com/Y2kb15ybAm
അയൽവാസികളായ പ്രിയദര്ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. എം സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില് സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്ന്നാണ് സൂക്ഷ്മദര്ശിനി
നിര്മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്.
നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Basil Joseph and Nazriya movie Sookshmadarshini getting huge responses