ശിവകാർത്തികേയൻ- സുധ കൊങ്കര ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നോ? റിപ്പോർട്ടുകൾ ഇങ്ങനെ

നേരത്തെ നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ വെച്ച് നടന്നതായി റിപ്പോർട്ടുകൾ. മൂന്നാഴ്ച മുമ്പേ ചടങ്ങുകൾ നടന്നെന്നും ചടങ്ങിൽ നടൻ ജയംരവി പങ്കെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. എന്നാൽ ഇതുവരെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

നേരത്തെ നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സിനിമയിൽ വില്ലൻ വേഷത്തിലാകും എത്തുക എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റിച്ചി, ഏഴ് കടൽ ഏഴ് മലൈ എന്നീ തമിഴ് ചിത്രങ്ങളിലാണ് നിവിൻ ഇതുവരെ ഭാഗമായിട്ടുള്ളത്. നിവിന്റെ നേരം എന്ന സിനിമ മലയാളം, തമിഴ് ഭാഷകളിൽ ഒന്നിച്ചായിരുന്നു റിലീസ് ചെയ്തത്.

As per DT Next,Pooja ceremony of #SK25 has been completed. Both #Sivakarthikeyan & #Jayamravi attended the Pooja💫🔥Direected by SudhaKongara & GVPrakash Musical🎶Shooting begins from Early 2025🎬 pic.twitter.com/FdqMyqKTCK

#SK25 - Pooja Ceremony was done three weeks ago in Chennai..✅🔥 #Sivakarthikeyan & #JayamRavi were part of the ceremony, says DTNext..⭐• Film Talks about Hindi Imposition & Shoot Begins from Early Next Year..🤙 Looks like SK might do this project before Cibi's #SK24 or might… pic.twitter.com/9DLK30y609

സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം. അദ്ദേഹം തന്നെ മുമ്പ് ഒരു അഭിമുഖത്തിൽ 'പുറനാനൂറ്' ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നും പറഞ്ഞിരുന്നു. ഒരു പിരിയഡ് ഡ്രാമയായിരിക്കും ഇത് എന്നും സൂചനകളുണ്ട്.

Also Read:

Entertainment News
ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ചിത്രം പ്രഭാസിന്റേതല്ല, ആ ക്രെഡിറ്റ് ഇനി സൂര്യ ചിത്രത്തിന്

നിലവിൽ ശിവകാർത്തികേയൻ എ ആർ മുരുഗദോസിനൊപ്പമുള്ള ചിത്രത്തിലാണ് വർക്ക് ചെയ്യുന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ശേഷം നടൻ 'ഡോൺ' എന്ന സിനിമയുടെ സംവിധായകനായ സിബി ചക്രവര്‍ത്തിയുടെ അടുത്ത ചിത്രത്തിൽ അഭിനയിക്കും. ഈ രണ്ട് സിനിമകൾക്കും ശേഷമായിരിക്കും എസ്കെ 25 ആരംഭിക്കുക എന്നും സൂചനകളുണ്ട്.

Content Highlights: Sivakarthikeyan Sudha Konkara film SK 25 Pooja ceremonies are reported

To advertise here,contact us