'24 മണിക്കൂറിനുള്ളിൽ വീഡിയോകൾ നീക്കം ചെയ്യണം, ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

കഴിഞ്ഞ ദിവസമായിരുന്നു എ ആർ റഹ്മാൻ വിവാഹമോചന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

വിവാഹമോചനം സംബന്ധിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ തെറ്റായ വീഡിയോകൾ പങ്കുവെച്ച യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ അപവാദപ്രചരണം നടത്തിയ വീഡിയോകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. എ ആർ റഹ്മാന് വേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Notice to all slanderers from ARR's Legal Team. pic.twitter.com/Nq3Eq6Su2x

കഴിഞ്ഞ ദിവസമായിരുന്നു എ ആർ റഹ്മാൻ വിവാഹമോചന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ ചില യൂട്യൂബ് ചാനലുകളിൽ ചർച്ചകൾ വന്നു.

Also Read:

Entertainment News
'ഹിറ്റ്മാൻ' ബേസിലും 'അമേസിങ്' നസ്രിയയും ചേർന്നൊരു കിടിലൻ ഓപ്പണിങ്;മികച്ച കളക്ഷനുമായി സൂക്ഷ്മദർശിനി

വിഷയത്തിൽ മോഹിനി ഡേയും പ്രതികരിച്ചിരുന്നു. 'അഭിമുഖമെടുക്കാനെന്നു പറഞ്ഞ് വലിയ തോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം', എന്നായിരുന്നു മോഹിനി ഡേ പറഞ്ഞത്.

Content Highlights: AR Rahman sends notice to slanderers for removal of objectionable content amid his divorce

To advertise here,contact us