നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു, 'തണ്ടേൽ' സിനിമയിലെ ആദ്യ ഗാനം എത്തി

ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേൽ

നാഗ ചൈതന്യയെ നായകനാക്കി അല്ലു അരവിന്ദ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'തണ്ടേൽ'. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നാഗ ചൈതന്യയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. 'ബുജി തല്ലി' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് ശ്രീ മണിയും സംഗീതം ദേവി ശ്രീ പ്രസാദും ആണ്. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസയാണ് ചിത്രം നിർമിക്കുന്നത്.

'ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേൽ. കടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നിന്നുള്ള നാഗ ചൈതന്യയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read:

Entertainment News
'സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസം നേരിട്ടു, മരിക്കാൻ ശ്രമിച്ചു'; എഎൻആറിനെക്കുറിച്ച് നാഗാർജുന

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highlights: Naga chaitnya new movie song out now

To advertise here,contact us