'നിങ്ങൾ ഈ പണിയും കൂടി ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും?' പൃഥ്വിരാജിനോട് രാം ഗോപാൽ വർമ

രാം ഗോപാൽ വർമ എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നോക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകൾ പോലെ തന്നെ സിനിമയുടെ ചിത്രീകരണത്തിന്റെ പശ്ചാത്തലത്തിലുള്ള രസകരങ്ങളായ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ സംവിധായകൻ രാം ഗോപാൽ വർമ പങ്കുവെച്ച പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

'ഒരു നടൻ സംവിധാനം ചെയ്യുന്നത് കാണുന്ന ഞാൻ എന്ന സംവിധായകൻ… പൃഥ്വിരാജ് സാർ, നിങ്ങൾ ഈ പണിയും കൂടി ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും?' എന്നാണ് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാം ഗോപാൽ വർമ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകന്റെ പോസ്റ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകനെ ചിലർ പ്രകീർത്തിക്കുമ്പോൾ എമ്പുരാനായുള്ള കാത്തിരിപ്പിന്റെ ആവേശമാണ് മറ്റുചിലർ പങ്കുവെക്കുന്നത്. രാം ഗോപാൽ വർമ എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

Me the DIRECTOR watching an ACTOR direct ..Sir ⁦@PrithviOfficial⁩ ,if you take away our job also, what will we do? 😢😢😢 pic.twitter.com/mvb842eeU3

നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വി പങ്കുവെച്ച ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും?' എന്ന അടിക്കുറിപ്പോടെ കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. നടന്റെ പിറന്നാൾ ദിനത്തിന് ആന്റണി പെരുമ്പാവൂർ ആശംസകള്‍ നേർന്നപ്പോൾ പൃഥ്വി തമാശ രൂപേണ ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് വലിയ ഹിറ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പൃഥ്വിരാജ് ആ പോസ്റ്റ് പങ്കുവെച്ചത്.

അതേസമയം ഡിസംബർ മൂന്നാം തീയതിയോടെ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാകും എന്നാണ് സൂചന. 2025 മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക.

ചിത്രം ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ ഉണ്ടാകുമെന്നും വാർത്തകളുണ്ട്.

Also Read:

Entertainment News
'24 മണിക്കൂറിനുള്ളിൽ വീഡിയോകൾ നീക്കം ചെയ്യണം, ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Ram Gopal Varma funny post about Prithviraj gone viral in social media

To advertise here,contact us