ഉറപ്പായും കത്തിക്കയറും, ചടുലൻ നൃത്തവുമായി ശ്രീലീല, ഒപ്പം അല്ലുവും; 'ഊ അണ്ടാവാ'യെ വെല്ലാൻ 'കിസിക്ക്'

ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

ആരാധകർ ഏറെ കാത്തിരുന്ന 'പുഷ്പ 2'യിലെ 'കിസിക്' എന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു കളർഫുൾ ഡാൻസ് നമ്പറായി ഒരുങ്ങിയിരിക്കുന്ന ഗാനത്തിൽ ശ്രീലീലയാണ് ചുവടുവക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്ന ഗാനം വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച 'ഊ അണ്ടാവാ'യെ വെല്ലുമോ ശ്രീലീലയുടെ 'കിസിക്' എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നുണ്ട്. അല്ലു അർജുനും ശ്രിലീലക്കൊപ്പം ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read:

Entertainment News
ഇനി കാര്യങ്ങൾ കളറാകും, പ്രണയനായകനായി ഷെയ്ൻ നിഗം; 'ഹാൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.

ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് 'പുഷ്പ 2' തിയേറ്ററുകളില്‍ എത്തുന്നത്. അല്ലു അർജുനൊപ്പം രശ്‌മിക മന്ദന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു എന്നിവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടൈയ്മെൻ്റ്സ് ആണ്.

Content Highlights: Pushpa 2 news song Kissik starring Sreeleela out now

To advertise here,contact us