കങ്കുവ സമ്മാനിച്ച നിരാശയ്ക്ക് ശേഷം സൂര്യയ്ക്ക് പിടിവള്ളിയാകുമോ 'സൂര്യ 45'? പുതിയ അപ്ഡേഷൻ ഇങ്ങനെ

വലിയ ബജറ്റിൽ ഇറങ്ങിയ സിനിമയ്ക്ക് മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനായില്ല എന്നാണ് റിപ്പോർട്ടുകള്‍.

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് താത്കാലികമായി സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രം. സിനിമയുടേതായി ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ ചിത്രീകരണം വരുന്ന ആഴ്ച കോയമ്പത്തൂരിൽ ആരംഭിക്കും. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് 'സൂര്യ 45'-ന്റെ നിർമാണം. തൃഷയാണ് നായികയാകുന്നത്.

അതേസമയം, സിരുത്തൈ ശിവ സംവിധാനത്തിൽ സൂര്യ നായകനായ കങ്കുവ പ്രതീക്ഷിച്ച വിജയം തിയേറ്ററിൽ നേടിയിരുന്നില്ല. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമയ്ക്ക് മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനായില്ല എന്നാണ് റിപ്പോർട്ടുകള്‍. കങ്കുവയിലൂടെ അല്പമൊന്ന് ഇടിഞ്ഞ സൂര്യയുടെ പ്രതാപം സൂര്യ 45 വിലൂടെ തിരിച്ചു പിടിക്കാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

#Suriya45 Shoot Begins this Week at Coimbatore. Trisha plays female lead.Direction - R J Balaji.🔥

Also Read:

Entertainment News
മലയാളസിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ല, സെറ്റിൽ അതിരുവിടുന്നു; സുഹാസിനി

'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷമായിരിക്കും സിനിമയുടെ റിലീസ്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights:  Suriya 45 shooting will begin soon, reports say

To advertise here,contact us