'ലിയോ', 'പൊന്നിയിൻ സെൽവൻ' വെറും സാമ്പിൾ, ഇനി വരുന്നത് വമ്പൻ പടങ്ങൾ; സാമ്രാജ്യം തിരിച്ചുപിടിക്കാൻ തൃഷ

മലയാളത്തിലും തെലുങ്കിലും തമിഴിലുമായി വലിയ സിനിമകളാണ് തൃഷയുടേതായി 2025 ൽ വരാനിരിക്കുന്നത്

വർഷങ്ങളായി തമിഴ് സിനിമയിൽ ഒന്നാം നിരയിൽ നിൽക്കുന്ന നായികയാണ് തൃഷ. 1999 ൽ 'ജോഡി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ തൃഷയെ തേടി പിന്നീടെത്തിയത് നിരവധി സൂപ്പർഹിറ്റ് സിനിമകളായിരുന്നു. വിജയ്, അജിത്, സൂര്യ, വിക്രം, കമൽ ഹാസൻ, രജനികാന്ത് തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും തൃഷ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി വലിയ സിനിമകളാണ് തൃഷയുടേതായി 2025 ൽ വരാനിരിക്കുന്നത്.

Also Read:

Entertainment News
'സ്റ്റേജ് പ്രോഗ്രാമിനിടെ ശിവകാർത്തികേയനെ കളിയാക്കി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു'; ആർ ജെ ബാലാജി

അജിത് കുമാറിനൊപ്പം രണ്ടു സിനിമകളാണ് തൃഷയ്ക്ക് ഇനി പുറത്തിറങ്ങാനുള്ളത്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'വിടാമുയർച്ചി', ആധിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അത്. നായകന് ശേഷം മണിരത്നവും കമൽ ഹാസനും വീണ്ടുമൊന്നിക്കുന്ന ചിത്രമായ 'തഗ് ലൈഫി'ലും തൃഷയാണ് നായിക. 'തൂങ്കാവനം' എന്ന സിനിമക്ക് ശേഷം തൃഷ വീണ്ടും കമൽ ഹാസനൊപ്പം ഒന്നിക്കുന്ന ചിത്രമാണിത്.

'മൂക്കുത്തി അമ്മൻ', 'എൽകെജി' എന്നീ സിനിമകൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൂര്യയുടെ നായികയായി തൃഷയെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആറ്, മൗനം പേസിയതെ എന്നീ സിനിമകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടുമൊന്നിക്കുന്ന സിനിമയാകുമിത്.

#Trisha at her PEAK📈♥️Just a few months back, created a sensation with her cameo in #TheGoat & having a huge Lineups with Big starts🌟🔥- #ThugLife With KamalHaasan - #VidaaMuyarchi & #GoodBadUgly with AjithKumar - #Suriya45 with Suriya- #Vishwambhara with Chiranjeevi -… pic.twitter.com/9DFjGNclit

മലയാളത്തിൽ രണ്ടു സിനിമകളാണ് തൃഷയുടേതായി ഒരുങ്ങുന്നത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ റാമിൽ തൃഷയാണ് നായിക. സിനിമയുടെ ചിത്രീകരണം ചില കാരണങ്ങളാൽ നിർത്തി വെച്ചിരിക്കുകയാണ്. ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖിൽ പോൾ- അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്‌ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഫാന്റസി ബിഗ് ബഡ്ജറ്റ് ചിത്രമായ 'വിശ്വംഭര'യിലും തൃഷ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എട്ടു വർഷത്തെ ഇടവേളക്ക് ശേഷം തൃഷ തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം സംക്രാന്തി റിലീസ് ആയി ജനുവരി 10 ന് തിയേറ്ററിലെത്തും.

Content Highlights: Trisha all set to make comeback with Ajith, Kamal haasan, Tovino films

To advertise here,contact us