അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'. സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് എന്നിവ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ ഹൈപ്പ് കൂട്ടുന്നവയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തു വരുന്നത്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
നേരത്തെ ചിത്രത്തിന് സംഗീതം ഒരുക്കാൻ നിശ്ചയിച്ചിരുന്നത് ദേവി ശ്രീ പ്രസാദിനെയായിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് ചിത്രത്തിന് സംഗീതം ജി വി പ്രകാശ് ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകാറായി എന്നും സിനിമയുടെ റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്നും പുഷ്പ 2 വിന്റെ തമിഴ്നാട്ടിലെ പ്രീ റിലീസ് ഇവന്റിൽ നിർമാതാവ് നവീൻ യേർനേനി പറഞ്ഞിരുന്നു. ഇങ്ങനെ ഇടക്കാലത്ത് സംഗീത സംവിധായകനെ മാറ്റുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകർ.
Hot and happening @gvprakash to do music for #AK’s #GoodBadUgly pic.twitter.com/oHphmc5sEJ
Idhu dhan enakku venum @gvprakash for #GoodBadUgly 🔥 pic.twitter.com/Zs7VI9wiuY
#GoodBadUgly - GVPrakash to replace DSP for the music🎶🔥GVPrakash will be doing the background score 🤝#AjithKumar | #Adhikravichandran pic.twitter.com/ZathxNxw6m
അതേസമയം, മാര്ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില് എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്.
Content Highlights: Ajith's film 'Good Bad Ugly' is composed by GV Prakash Kumar