നയൻസിന് പിന്നാലെ നാഗചൈതന്യയും, ചായ്-ശോഭിത വിവാഹം ഡോക്യുമെന്ററി ആകുമോ?

ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ പിന്നാലെ നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡോക്യുമെന്ററിയായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഒരു ഒടിടി പ്ലാറ്റ്ഫോമിന് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ടോളിവുഡിലെ ഹൈ പ്രൊഫൈല്‍ വിവാഹം സ്ട്രീം ചെയ്യാനുള്ള പ്രത്യേക അവകാശം നേടുന്നതിന് നിരവധി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ നാഗാർജുന കുടുംബവുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കോളിവുഡ് താരം നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്‌ലി'ന്‍റെ മോഡലില്‍ നെറ്റ്ഫ്ലിക്സിലോ മറ്റോ ചായ്-ശോഭിതയുടെ വിവാഹം എത്തുമെന്നാണ് വിവരം.

അതേസമയം, ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Also Read:

Entertainment News
'കുടുംബം സമ്മതിക്കുമോ എന്നറിയില്ല, രാജ് കപൂറിന്റെ ബയോപിക് വലിയ വെല്ലുവിളിയായിരിക്കും'; രൺബീർ കപൂർ

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

Content Highlights:   Naga Chaitanya and Shobhita Dhulipala's marriage is reportedly going to be released as a documentary

To advertise here,contact us