മേക്കപ്പിലും ആർട്ടിലും വരെ ശ്രദ്ധിക്കും, പ്രേക്ഷകരെ മനസിൽ കണ്ടാണ് കമൽ സാർ അഭിനയിക്കുന്നത്; ഐശ്വര്യ ലക്ഷ്മി

മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ ചിത്രം

പ്രേക്ഷകരെ കൂടി മനസ്സിൽ കണ്ട് അഭിനയിക്കുന്ന നടനാണ് കമൽ ഹാസൻ എന്ന് നടി ഐശ്വര്യ ലക്ഷ്‍മി. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കമൽ ഹാസനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം ഐശ്വര്യ ലക്ഷ്മി പങ്കുവച്ചത്. 'അദ്ദേഹത്തിന് ഒരു എക്സ്ട്രാ ചാം ഉണ്ട് അതാണ് ഒരു നടനും സ്റ്റാറും തമ്മിലുള്ള വ്യത്യാസം. സെറ്റിൽ ഓരോ ആൾക്കാർ ചെയ്യുന്നത് എന്തെന്ന് പുള്ളി ശ്രദ്ധിക്കും എന്നിട്ട് അതിലേക്ക് ആഡ് ചെയ്യാൻ പറ്റുന്നത് അദ്ദേഹം നൽകാറുണ്ട്. സൈലന്റ് ആയി വന്ന് ഫസ്റ്റ് റാങ്ക് നേടുന്ന കുട്ടിയാണ് കമൽ ഹാസൻ', എന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Also Read:

Entertainment News
12 വർഷത്തിന് ശേഷമൊരു കൂടിക്കാഴ്ച, ആ ഹിറ്റ് സംവിധായകനെ കാണാൻ ഒടുവിൽ വിജയ് എത്തി

'കമൽ ഹാസൻ സാർ സെറ്റിൽ വളരെ സൈലന്റ് ആണ്. മണി സാറിനോട് മാത്രമേ ഞാൻ സംസാരിച്ച് കേട്ടിട്ടുള്ളു. മേക്കപ്പിലും ആർട്ടിലും ഇൻവോൾവ്ഡ് ആയി വർക്ക് ചെയ്യുന്ന ആളാണ് കമൽ സാർ. 65 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് അദ്ദേഹത്തിന്, അതിന്റെ ആഘോഷവും തഗ് ലൈഫിന്റെ സെറ്റിലാണ് നടന്നത്. ഫോക്കസിനോടൊപ്പം തന്നെ പ്രേക്ഷകരെ കൂടി മനസ്സിൽ കണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Also Read:

Entertainment News
ഇത് അനിമലിനും മേലെ, പുഷ്പയുടെ റൂൾ കുറച്ചധികം നേരമുണ്ടാകും; 'പുഷ്പ 2' റൺ ടൈം പുറത്ത്

മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ ചിത്രം. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'നായകൻ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒരുമിക്കുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 2025 ജൂണ്‍ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിലമ്പരശൻ, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Kamal Haasan is an all rounder, aishwarya lekshmi shares experience from Thug life

To advertise here,contact us