'പുഷ്പയെ ഭയന്ന് വഴിമാറിയതാണോ?' സിദ്ധാർത്ഥിന്റെ 'മിസ് യു' റിലീസ് മാറ്റിയത് ചർച്ചയാവുന്നു

നേരത്തെ അല്ലു അർജുൻ ചിത്രമായ 'പുഷ്പ 2'വിനൊപ്പം ചിത്രം ക്ലാഷ് ചെയ്യുന്നതിനെപ്പറ്റി സിദ്ധാർഥ് സംസാരിച്ചിരുന്നു.

തമിഴിലും തെലുങ്കിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സിദ്ധാർഥ്. എൻ രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'മിസ് യു' എന്ന റൊമാന്റിക് സിനിമയാണ് ഇനി സിദ്ധാർഥിന്റേതായി പുറത്തിറങ്ങാനുള്ളത്. നവംബർ 29 നായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

Also Read:

Entertainment News
ഇത് മല്ലു അർജുന്റെ കെജിഎഫ്; കേരള മണ്ണിൽ പുഷ്പരാജിന് വമ്പൻ വരവേൽപ്പ്; കൊച്ചിയിൽ ലാൻഡ് ചെയ്ത് ടീം പുഷ്പ

തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിട്ടുള്ള ശക്തമായ മഴയുടെ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്. ഞങ്ങളുടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് കൂടുതൽ അനുയോജ്യമായ ഒരു തീയതി തേടുകയാണ്. ഇതൊരു എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ലെന്നും നിർമാതാക്കൾ കുറിച്ചു. ഇതിന് പിന്നാലെ പുഷ്പ 2 വിനെ ഭയന്നാണ് റിലീസ് മാറ്റിവച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്.

#MissYou - Postponed From Nov 29th Release... New Release Date Will Announce Soon... 👍🙏 https://t.co/NvOMH1DIQs

നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിനൊപ്പം ചിത്രം ക്ലാഷ് ചെയ്യുന്നതിനെപ്പറ്റി സിദ്ധാർഥ് സംസാരിച്ചിരുന്നു. അല്ലു ചിത്രത്തോട് മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ പ്രശ്നമല്ല, അവരാണ് ആലോചിക്കേണ്ടത് എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. ഒരു ചിത്രം നല്ലതാണെങ്കിൽ അത് തിയേറ്ററുകളിൽ നിലനിൽക്കും. സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ ലോകത്ത് നല്ല സിനിമ തിയേറ്ററുകളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സിനിമയുടെ പ്രകടനത്തെ പുഷ്പ 2 ബാധിക്കില്ലെന്നും സിദ്ധാർഥ് പറഞ്ഞു.

'ചിറ്റാ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തുന്ന സിനിമയാണ് മിസ് യു. 'മാപ്പ്ള സിങ്കം', 'കളത്തിൽ സന്ധിപ്പോം' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം സംവിധായകൻ എൻ രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമയാണിത്. ആഷികാ രംഗനാഥാണ് നായിക. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Actor Siddharth starring romantic film Miss you release postponed

To advertise here,contact us