ഗരുഡന് ശേഷം വീണ്ടും ലിസ്റ്റിൻ സ്റ്റീഫനൊപ്പം ബിജു മേനോൻ, 'അവറാച്ചൻ ആൻഡ് സൺസി'ന് തുടക്കമായി

മാജിക് ഫ്രെയിംസിന്റെ 35ാമത് ചിത്രമാണ് 'അവറാച്ചൻ ആൻഡ് സൺസ്'

ബിജു മേനോനെ നായകനാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ അവറാച്ചൻ ആൻഡ് സൺസിന് ഇന്ന് കൊച്ചിയിൽ ആരംഭമായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ 35ാമത് ചിത്രമാണിത്. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും. ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. ബിജു മേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു.

Also Read:

Entertainment News
'കിസിക് ചുമ്മാ ഒരു ഐറ്റം സോങ് അല്ല'; പുഷ്പ 2 ൽ പാട്ടിന് പ്രാധാന്യമുണ്ടെന്ന് ശ്രീലീല

ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോദരൻ, ഡി ഓ പി : സജിത് പുരുഷൻ, മ്യൂസിക് : സനൽ ദേവ്, ആർട്ട് ; ആകാശ് ജോസഫ് വർഗീസ്, ആർട്ട് : അജി കുട്ട്യാനി.

Also Read:

Entertainment News
'നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം'; പ്രേം കുമാറിനെതിരെ ഹരീഷ് പേരടി

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, കോസ്റ്റിയൂം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് : ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ഹെഡ് : ബബിൻ ബാബു,കാസ്റ്റിങ് ഡയറക്ടർ : ബിനോയ് നമ്പാല, സ്റ്റിൽസ്:ബിജിത് ധർമടം, ടൈറ്റിൽ ആൻഡ് പോസ്റ്റർ : യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് : സൗത്ത് ഫ്രയ്മ്സ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി,ആർ:ആഷിഫ്അലി,അഡ്വെർടൈസ്മെന്റ് : ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രയ്മ്സ് റിലീസ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights: Biju Menon new film Avarachan and Sons shoot started

To advertise here,contact us