പുഷ്പ 2 വിൽ ഫഹദ് ഫാസിൽ തകർത്താടിയിട്ടുണ്ട്, എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാകും; അല്ലു അർജുൻ

ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2 ദി റൂൾ'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. സിനിമയുടെ കേരളത്തിലെ പ്രീ റിലീസ് ഇവെന്റിൽ ഫഹദ് ഫാസിലിനെ പ്രശംസിച്ച് അല്ലു അർജുൻ. പുഷ്പ 2 വിൽ ഫഹദ് തകർത്തിട്ടുണ്ടെന്നും നിങ്ങൾക്ക് എല്ലാവർക്കും അദ്ദേഹത്തിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നും അല്ലു അർജുൻ പറഞ്ഞു.

'കരിയറിൽ ആദ്യമായി വലിയൊരു മലയാളിനടനൊപ്പം ഞാൻ അഭിനയിച്ചു, ഫഹദ് ഫാസിൽ. അദ്ദേഹത്തെ ഇന്ന് ഞാൻ ഈ സ്റ്റേജിൽ മിസ് ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ അത് ഐക്കോണിക്ക് ആകുമായിരുന്നു. എല്ലാ മലയാളികൾക്കും ഒരു അഭിമാനമാകും ഫഹദ് ഫാസിൽ', അല്ലു അർജുൻ പറഞ്ഞു.

Also Read:

Entertainment News
'പുഷ്പയെ ഭയന്ന് വഴിമാറിയതാണോ?' സിദ്ധാർത്ഥിന്റെ 'മിസ് യു' റിലീസ് മാറ്റിയത് ചർച്ചയാവുന്നു

ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും മികച്ച അഭിപ്രയമാണ് ഫഹദിന് ലഭിച്ചത്. ചിത്രത്തിൽ അല്ലുവിനെക്കാൾ സ്കോർ ചെയ്യുന്നത് ഫഹദ് ആയിരിക്കുമെന്നും പ്രേക്ഷകർ കമന്റ് ചെയ്തിരുന്നു. പ്രീ റിലീസ് ഇവെന്റിനായി കേരളത്തിൽ എത്തിയ അല്ലു അർജുന് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. ഏറെ വർഷത്തെ ഇടവേളക്ക് ശേഷമാണ് അല്ലു അർജുൻ കേരളത്തിലെത്തുന്നത്. അല്ലുവിനെ കാണാനായി ആരാധകർ മണിക്കൂറുകൾക്ക് മുൻപ് തന്നെ എയർപോർട്ടിന് മുന്നിൽ കാത്തുനിന്നിരുന്നു. വലിയ കരഘോഷത്തോടെയാണ് ആരാധകർ മലയാളികളുടെ 'മല്ലു' അർജുനെ വരവേറ്റത്.

Also Read:

Entertainment News
ഇത് മല്ലു അർജുന്റെ കെജിഎഫ്; കേരള മണ്ണിൽ പുഷ്പരാജിന് വമ്പൻ വരവേൽപ്പ്; കൊച്ചിയിൽ ലാൻഡ് ചെയ്ത് ടീം പുഷ്പ

കാറിൽ കയറുന്നതിന് മുൻപ് ആരാധകരെ അഭിവാദ്യം ചെയ്യുന്ന അല്ലു അർജുന്റെ വീഡിയോ നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കേരള വെൽക്കംസ് മല്ലു അർജുൻ' എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

Content Highlights: Fahadh Faasil will rock the show in Pushpa 2 says Allu Arjun

To advertise here,contact us