അല്പം കാത്തിരിക്കൂ, പുതിയ ഡോൺ നിങ്ങൾക്ക് മുന്നിലെത്തും; രൺവീറിൻ്റെ 'ഡോൺ 3' ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാക്കൾ

വിക്രാന്ത് മാസെ 'ഡോൺ 3'യിൽ വില്ലനായി എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

നിരവധി ആരാധകരുള്ള ബോളിവുഡ് ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ 'ഡോൺ'. ഫര്‍ഹാന്‍ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള അധോലോക നായകനായ ഡോൺ എന്ന കഥാപാത്രത്തെയായിരുന്നു ഷാരൂഖ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന് പകരം രൺവീർ സിംഗ് ആണ് ഇത്തവണ ഡോണിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജൂണിൽ ആരംഭിക്കാനിരുന്ന സിനിമയുടെ ഷൂട്ട് നീട്ടിവെച്ചെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ.

Also Read:

Entertainment News
അഭ്യൂഹങ്ങൾക്ക് വിട, ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു

ഡോൺ 3 ഉപേക്ഷിക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടില്ലെന്നും ആദ്യം പദ്ധതിയിട്ട ജൂണിൽ തന്നെ ചിത്രീകരണം തുടങ്ങുമെന്നും നിർമാതാക്കൾ അറിയിച്ചു. ഡോൺ ഫ്രാഞ്ചൈസിന്റെ ലെഗസിയെ മാനിച്ചുകൊണ്ട് പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമമെന്നും നിർമാതാക്കൾ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു.

'12 ത് ഫെയിൽ' എന്ന സിനിമയിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വിക്രാന്ത് മാസെ ഡോൺ 3 യിൽ വില്ലനായി എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വില്ലൻ വേഷം അവതരിപ്പിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ വിക്രാന്ത് മാസെയെ സമീപിച്ചു എന്നാണ് ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Also Read:

Entertainment News
'കങ്കുവ'യുടെ ക്ഷീണം ഇത്തവണ തീർത്തിരിക്കും, വമ്പൻ പ്രതീക്ഷകളുമായി ആർ ജെ ബാലാജിയുടെ 'സൂര്യ 45' ആരംഭിച്ചു

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2011 ലാണ് 'ഡോൺ 2' പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്.

Content Highlights: Ranveer Singh starring Don 3 is not postponed or shelved confirms producers

To advertise here,contact us