'ലോകം മാറാത്തിടത്തോളം ഈ കളി അവസാനിക്കില്ല'; സ്ക്വിഡ് ഗെയിം 2 ട്രെയിലർ

ഈ ഡിസംബർ 26 മുതലായിരിക്കും രണ്ടാം സീസൺ സ്ട്രീം ചെയ്യുക

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിനായി എല്ലാവരും വലിയ കാത്തിരിപ്പിലാണ്. ഈ ഡിസംബർ 26 മുതലായിരിക്കും രണ്ടാം സീസൺ സ്ട്രീം ചെയ്യുക. ഇപ്പോഴിതാ സ്ക്വിഡ് ഗെയിം 2 ന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

'നമുക്ക് പുതിയ ഗെയിം ആരംഭിക്കാം' എന്ന ക്യാപ്ഷ്യനോടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയ ട്രെയിലർ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യൺ കാഴ്ചക്കാരിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്. 2021ലായിരുന്നു ആദ്യ സീസൺ പുറത്തിറങ്ങിയത്. 21 മില്യണ്‍ ബജറ്റില്‍ ഒരുക്കിയ ആദ്യ സീസൺ 900 മില്യണിലധികമാണ് ലോകമെമ്പാടും നിന്ന് വരുമാനമായി നേടിയത്. കൊറിയൻ സർവൈവൽ ഡ്രാമ വിഭാഗത്തിലുള്ളതായിരുന്നു സീരീസ്.

Also Read:

Entertainment News
ലാലേട്ടൻ വിരുമാണ്ടി സ്റ്റൈൽ മീശ കാണിച്ചു, അത് മാറ്റി സാഗർ ഏലിയാസ് ജാക്കി ഗെറ്റപ്പാക്കി: രഞ്ജിത്ത് അമ്പാടി

456 പേർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ ഏർപ്പെടുന്നതായിരുന്നു പ്രമേയം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചത്. അതേസമയം സ്ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷമായിരിക്കും മൂന്നാം സീസൺ റിലീസ് ചെയ്യുക.

Content Highlights: Squid Game 2 trailer out

To advertise here,contact us