'കിസിക് ചുമ്മാ ഒരു ഐറ്റം സോങ് അല്ല'; പുഷ്പ 2 ൽ പാട്ടിന് പ്രാധാന്യമുണ്ടെന്ന് ശ്രീലീല

"പുഷ്പയ്ക്ക് മുമ്പ് ഇരുപതോളം സിനിമകളിലെ ഡാൻസ് നമ്പറുകൾ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്"

അല്ലു അർജുൻ ചിത്രം പുഷ്പ 2ലെ 'കിസിക്' എന്ന ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്. പുഷ്പ ആദ്യഭാഗത്തിലെ സാമന്ത ഭാഗമായ ഡാൻസ് നമ്പറുമായി ഈ ഗാനം നിരവധി പേര്‍ താരതമ്യം ചെയ്യുന്നുണ്ട്. ഈ ചർച്ചകൾക്കിടയിൽ ഗാനത്തെക്കുറിച്ചുള്ള ശ്രീലീലയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

പുതിയ ചിത്രമായ റോബിൻഹുഡിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ശ്രീലീലയോട് പുഷ്പ 2 ഗാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നു. കിസിക് വെറും ഒരു ഐറ്റം സോങ് അല്ലെന്നാണ് നടിയുടെ പ്രതികരണം. ആ ഗാനത്തിന് സിനിമയിൽ പ്രാധാന്യമുണ്ട്. പുഷ്പയ്ക്ക് മുമ്പ് ഇരുപതോളം സിനിമകളിലെ ഡാൻസ് നമ്പറുകൾ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. കിസിക്കിന് സിനിമയിലുള്ള പ്രാധാന്യം മനസിലാക്കിയത് കൊണ്ടാണ് സമ്മതം മൂളിയതെന്ന് നടി പറഞ്ഞു.

I rejected a lot of special songs. #Kissik is not an average item song. You will get the answer on December 5.- #Sreeleela on doing special song in #Pushpa2TheRule. pic.twitter.com/WuWA2dkyHo

രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.

Also Read:

Entertainment News
'ഒരുപാടുപേർ തിയേറ്ററിലും ടിവിയിലും കണ്ട സിനിമ 4K ദൃശ്യഭംഗിയോടെ വീണ്ടുമെത്തുന്നു'; 'വല്യേട്ടൻ' പറയുന്നു

അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. അല്ലുവും സംഘവും ഇന്ന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Sreeleela says that Kisik in Pushpa 2 is not an average item song

To advertise here,contact us