ഇത്തവണ എതിരാളി പുഷ്പയല്ല; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് വിക്കി കൗശലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'ഛാവ'

വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് 'ഛാവ'

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്.

2025 ഫെബ്രുവരി 14 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

Also Read:

Entertainment News
സീൻ സാധനം… ട്രാക്കിൽ ചീറി പായാൻ ഒരുങ്ങി അജിതിന്റെ ഫെരാരി 488 ഇവിഒ

'തേരി ബത്തോം മേം ഐസാ ഉൽജാ ജിയാ' എന്ന സിനിമക്ക് ശേഷം ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛാവ'. ഷാഹിദ് കപൂർ, കൃതി സാനൺ എന്നിവരായിരുന്നു 'തേരി ബത്തോം മേം ഐസാ ഉൽജാ ജിയാ' എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ആനന്ദ് തിവാരി സംവിധാനം ചെയ്ത 'ബാഡ് ന്യൂസ്' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങിയ 'ബാഡ് ന്യൂസ്' ബോക്സ് ഓഫീസിൽ ആവറേജ് വിജയം നേടിയിരുന്നു.

Content Highlights: Actor Vicky Kaushal new film Chhaava release date announced

To advertise here,contact us