സീൻ സാധനം… ട്രാക്കിൽ ചീറി പായാൻ ഒരുങ്ങി അജിതിന്റെ ഫെരാരി 488 ഇവിഒ

വെള്ളയും ചുവപ്പും മഞ്ഞയും നിറത്തിൽ 'അജിത് കുമാർ റേസിങ്' എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടണിഞ്ഞ നടനെ വീഡിയോയില്‍ കാണാം

റേസിങ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി റേസിങ് ടീമിനെ നടൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആരാധകരിൽ തീ പിടിപ്പിച്ചിരിക്കുന്നത് അജിതിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളാണ്. അജിത് കാറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ട്രാക്കിൽ ഓടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

സ്‌പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയിൽ അജിത് തന്റെ റേസിങ് കാറായ ഫെരാരി 488 ഇവിഒയ്ക്കടുത്ത് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. വെള്ളയും ചുവപ്പും മഞ്ഞയും നിറത്തിൽ അജിത് കുമാർ റേസിങ് എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടിലാണ് നടനെ കാണുന്നത്.

Ford vs Ferrari remake panniralaam Thala.. #AjithKumar #GoodBadUgly pic.twitter.com/lSjJRh19Re

Look at him... Making everyone in the state and the industry proud❤️❤️❤️❤️ the man has a passion - worked hard, earned enough money and respect and now is off flying into his passion. #hatsoff #AjithKumar #AjithKumarRacing #thala #Kollywood pic.twitter.com/Dj7vJ4pF4p

ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചിരുന്നു. പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക. അജിത്, നേരത്തെ വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

AK Racing Squad 🏎️😎🔥📍Circuit de Barcelona - Catalunya#AjithKumar 👑#AjithKumarRacing #AKRacing pic.twitter.com/yHbbETxXxD

#AjithKumar - The pride of Tamilnadu #GoodBadUgly #SDAT pic.twitter.com/Bjl6KfMIxa

Varipulithan Thothathillayada 🫡 ❤️‍🔥 #AjithKumar pic.twitter.com/MKCWRsABcp

Also Read:

Entertainment News
പൊടിപാറുന്ന അടിയുമില്ല പൊളി ഡയലോഗും ഇല്ല, എന്നിട്ടും ക്ലാസായി ലക്കി ഭാസ്കറിലെ ആ രംഗം

അജിതിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ്. ചിത്രം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. ചിത്രത്തിൽ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റി പകരം ജി വി പ്രകാശ് കുമാറിനെ സംഗീത സംവിധായകനായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Ajith's Ferrari 488 EVO is ready to rock the track

To advertise here,contact us