ഇത് മലയാളികളോടുള്ള എന്റെ നന്ദി; പുഷ്പ 2വിലെ സര്‍പ്രൈസ് പുറത്തുവിട്ട് അല്ലു അര്‍ജുന്‍

"ഇത് മലയാളികളോടും കേരളത്തിനോടുമുള്ള എന്റെ സ്‌നേഹവും നന്ദിയുമാണ്. നിങ്ങള്‍ എന്നെ നിങ്ങളുടെ സ്വന്തമെന്ന പോലെ സ്‌നേഹിക്കുന്നവരാണ്"

പുഷ്പ 2വിന്റെ കേരളാ പ്രമോഷന്‍ മല്ലു അര്‍ജുന്‍ ആരാധകര്‍ ആഘോഷമാക്കിയ ദിവസമായിരുന്നു കഴിഞ്ഞു പോയത്. നവംബര് 27ന് കേരളത്തിലെത്തിയ അല്ലു അര്‍ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. പരിപാടിയില്‍ വെച്ച് മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ അല്ലു അര്‍ജുന്‍ പുഷ്പയില്‍ അതേ മലയാളികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന ഒരു സര്‍പ്രൈസിനെ കുറിച്ചും തുറന്നുപറഞ്ഞു.

വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിലുള്ള സിനിമാപ്രേമികളോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും.

We have not dreamed this much.😭😭❤️❤️ Thank you anna @alluarjun 🙏😭❤️❤️" A song in #Pushpa2TheRule will be starting with malayalam lyrics. In all 6 languages it will be malayalam. It has been done to show my gratitude to kerala fans " - #AlluArjun#Pushpa2 pic.twitter.com/Rijwo75Q2W

ഇത് മലയാളികളോടും കേരളത്തിനോടുമുള്ള എന്റെ സ്‌നേഹവും നന്ദിയുമാണ്. നിങ്ങള്‍ എന്നെ നിങ്ങളുടെ സ്വന്തമെന്ന പോലെ സ്‌നേഹിക്കുന്നവരാണ്. നിങ്ങളെന്നെ ദത്തുപുത്രനായി ഏറ്റെടുത്തതിന് ഒരുപാട് സ്‌നേഹം, നന്ദി,' അല്ലു അര്‍ജുന്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് ഈ പാട്ടും പുഷ്പ ടീം അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലായിരിക്കും പാട്ട് ഔദ്യോഗികമായി പുറത്തുവിടുക.

പുഷ്പ 2വില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിനെ കുറിച്ചും അല്ലു അര്‍ജുന്‍ ചടങ്ങില്‍ വെച്ച് സംസാരിച്ചിരുന്നു. പുഷ്പ 2 വില്‍ ഫഹദ് തകര്‍ത്തിട്ടുണ്ടെന്നും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

'കരിയറില്‍ ആദ്യമായി വലിയൊരു മലയാളിനടനൊപ്പം ഞാന്‍ അഭിനയിച്ചു, ഫഹദ് ഫാസില്‍. അദ്ദേഹത്തെ ഇന്ന് ഞാന്‍ ഈ സ്റ്റേജില്‍ മിസ് ചെയ്യുന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഐക്കോണിക്ക് ആകുമായിരുന്നു. എല്ലാ മലയാളികള്‍ക്കും ഒരു അഭിമാനമാകും ഫഹദ് ഫാസില്‍', അല്ലു അര്‍ജുന്‍ പറഞ്ഞു.

#AlluArjun𓃵 's gift for Kerala Fans.Semma Beats 💥🔥#Peelings releasing soon.#Pushpa2TheRule #PushpaRulesKeralampic.twitter.com/o7O0xR2Kvz

അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read:

Entertainment News
ഫ്യൂഡൽ നായകന്മാരെ ജനങ്ങൾക്കിപ്പോഴും ഇഷ്ടമാണ്, ലൂസിഫർ പോലും അത്തരമൊരു സിനിമയാണ്; ഷാജി കൈലാസ്

ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Content Highlights: Allu Arjun reveals that a song in Pushpa 2 will start in Malayalam and the lyrics will remain the same in all languages

To advertise here,contact us