ബയോപിക്കുകളിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹം, ഇനി എൻ്റർടൈയ്നർ സിനിമകൾ ചെയ്യണം; രൺദീപ് ഹൂഡ

സവര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയിലാണ് രൺദീപ് അവസാനമായി അഭിനയിച്ചത്.

ബിയോപിക് സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് നടൻ രൺദീപ് ഹൂഡ. താൻ എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷെ റൊമാന്റിക്, ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് താനെന്ന് പലരും മറന്നുപോകുന്നെന്നും രൺദീപ് ഹൂഡ പറഞ്ഞു. മാസ് മസാല സിനിമകള്‍ തനിക്ക് ധാരാളം ചെയ്യണമെന്നും എങ്കിൽ മാത്രമേ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നും ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ രൺദീപ് ഹൂഡ പറഞ്ഞു.

Also Read:

Entertainment News
തലയുടെ വിളയാട്ടം പൊങ്കലിന്, ആക്ഷൻ പൂരമൊരുക്കാൻ 'വിടാമുയർച്ചി'; അജിത് ചിത്രത്തിന്റെ ടീസർ പുറത്ത്

'എപ്പോഴും കച്ചവട സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ബിയോപിക് സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു', രൺദീപ് ഹൂഡ പറഞ്ഞു. സവര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയിലാണ് രൺദീപ് അവസാനമായി അഭിനയിച്ചത്. രൺദീപ് തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മഹേഷ് മഞ്ജരേക്കറായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ 2022 ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പരാജയം നടനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Also Read:

Entertainment News
'ചിത്ത' എനിക്കൊരു റീലോഞ്ച് ആയിരുന്നു, മികച്ച സിനിമകൾ അതിന് ശേഷം വരാൻ തുടങ്ങി; സിദ്ധാർത്ഥ്

2001 ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ വെഡിങ് എന്ന സിനിമയിലൂടെയാണ് രണ്‍ദീപ് ഹൂഡ അരങ്ങേറ്റം കുറിച്ചത്. റിസ്‌ക്, ജന്നത് 2, ജിസം, ഹീറോയിന്‍, മര്‍ഡര്‍ 3, ബോംബെ ടാക്കീസ്, ഹൈവേ, കിക്ക്, ലൗ ആജ് കല്‍, രാധേ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടൻ വേഷമിട്ടിട്ടുണ്ട്. റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത് 2020 ല്‍ റിലീസ് ചെയ്ത 'എക്സ്ട്രാക്ഷന്‍' എന്ന ഹോളിവുഡ് സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ രണ്‍ദീപ് അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: I want to stay away from biopics and do more entertaining films says actor Randeep Hooda

To advertise here,contact us