മതനിന്ദാ വിവാദവും ഭീഷണി ആരോപണവും മനപ്പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയമുണ്ട്;'ടർക്കിഷ് തർക്ക'ത്തില്‍ വിടി ബൽറാം

"ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്"

മതനിന്ദാ ആക്ഷേപം വന്നതിനെ തുടര്‍ന്ന് 'ടര്‍ക്കിഷ് തര്‍ക്കം' എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താല്‍ക്കാലിക പിന്‍വലിക്കലുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വിടി ബല്‍റാം പറയുന്നു.

അങ്ങനെയാണെങ്കില്‍ അത് അപകടകരമായ പ്രവണതയാണെന്നും നെറികേടാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

'ടര്‍ക്കിഷ് തര്‍ക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ 'മതനിന്ദ' ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മ്മാതാവിനേയോ 'ഭീഷണിപ്പെടുത്തി'യതിന്റെ പേരില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ അതില്‍ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്,' ബല്‍റാം പറയുന്നു.

Also Read:

Entertainment News
ഫ്യൂഡൽ നായകന്മാരെ ജനങ്ങൾക്കിപ്പോഴും ഇഷ്ടമാണ്, ലൂസിഫർ പോലും അത്തരമൊരു സിനിമയാണ്; ഷാജി കൈലാസ്

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്‌സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നും ബല്‍റാം പറഞ്ഞു.

ലുക്മാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ടര്‍ക്കിഷ് തര്‍ക്കം'തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇപ്പോള്‍ ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നവംബര്‍ 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അറിയിച്ചത്.

മുസ്ലിം സമുദായത്തിന്റെ ഖബറടക്ക പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് സിനിമയുടെ പ്രമേയം. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Also Read:

Entertainment News
നെപ്പോട്ടിസത്തിന് കാരണം മീഡിയയും പ്രേക്ഷകരും: കൃതി സനന്‍

ചിത്രം മതനിന്ദ നടത്തിയെന്ന ആക്ഷേപമുണ്ടായതായി പറഞ്ഞതല്ലാതെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സിനിമാ ടീമിന് വ്യക്തമായ മറുപടി നല്‍കാനായിരുന്നില്ല.

Content Highlights: V T Balram about Tukish Tharkkam movie withdrawing from theatres

Content Highlights: V T Balram about Tukish Tharkkam movie withdrawing from theatres

To advertise here,contact us