'ഗില്ലി' ഉണ്ടാക്കിയ ഓളം 'മാസ്റ്റർ' ഉണ്ടാക്കുമോ?, ചിത്രം വീണ്ടും തിയേറ്ററിലേക്ക്

വിജയ് നായകനായെത്തിയ ഗില്ലി അടുത്തിടെ റീ റിലീസിനെത്തിയിരുന്നു.

ദളപതി വിജയ് -വിജയ് സേതുപതി കൂട്ടുകെട്ടിൽ എത്തി ഹിറ്റടിച്ച ചിത്രമാണ് മാസ്റ്റർ. 2021 ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വീണ്ടും റീ റിലീസിനൊരുങ്ങുകയാണ്. വിജയ് സിനിമയില്‍ എത്തി 32 വര്‍ഷം തികയുമ്പോഴാണ് മാസ്റ്റര്‍ ബാംഗ്ലൂര്‍ പ്രസന്ന തിയേറ്ററിൽ റീ റിലീസാകുന്നത്. അടുത്ത മാസം ഒന്നാം തിയതി വൈകിട്ട് നാലു മണിയ്ക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ.

അതേസമയം വിജയ് നായകനായെത്തിയ ഗില്ലി അടുത്തിടെ റീ റിലീസിനെത്തിയിരുന്നു. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് നേടാനായത്. റീ റിലീസിൽ തന്നെ 15 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയിരുന്നു. മാസ്റ്റർ ഇതുപോലെ ഓളം ഉണ്ടാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

#Master is back! With 100% Capacity! Marking 32 glorious years of Vijayism, We're Re-releasing #Master on Dec 1st, at Prasanna Theatre, Magadi road, Bengaluru. Bookings open soon! 💥Thalapathy @actorvijay sir @Dir_Lokesh @anirudhofficial @7screenstudio #MasterReRelease pic.twitter.com/tUHBHdW4QE

എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ് യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. 200 ദിവസത്തിലധികമാണ് ഗില്ലി അന്ന് പ്രദർശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയർന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

Also Read:

Entertainment News
സീൻ സാധനം… ട്രാക്കിൽ ചീറി പായാൻ ഒരുങ്ങി അജിതിന്റെ ഫെരാരി 488 ഇവിഒ

വിജയ് ഇപ്പോൾ അഭിനയിക്കുന്നത് എച്ച് വിനോദ് സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്. രാഷ്ട്രീയ പ്രവേശനത്തിനോടനുബന്ധിച്ച് സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്ത വിജയ് യുടെ അവസാന ചിത്രമാണ് ദളപതി 69 . 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മമിത ബൈജു അടക്കം നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlights:  Vijay's film Master is also getting a re-release

To advertise here,contact us