ഹിറ്റ്മേക്കർ ബേസിൽ ജോസഫ്, ഇനി ലക്‌ഷ്യം 50 കോടി ക്ലബ്ബ്; രണ്ടാം വാരത്തിലും അടിച്ചു കയറി 'സൂക്ഷ്മദർശിനി'

ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ചിത്രം 28 കോടിയാണ് ചിത്രം നേടിയത്

ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. മികച്ച അഭിപ്രായം നേടിക്കൊണ്ട് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ അടക്കം വലിയ രീതിയിലുള്ള തിരക്കാണ് ഇപ്പോഴും ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷനിലും വലിയ മുന്നേറ്റമാണ് സിനിമക്ക് ലഭിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ചിത്രം 28 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് 16.25 കോടി നേടിയ സിനിമ ഓവർസീസ് മാർക്കറ്റിൽ നിന്നും സ്വന്തമാക്കിയത് 11.75 കോടിയെന്നാണ് റിപ്പോർട്ടുകൾ.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

Also Read:

Entertainment News
ആ സിനിമയിലെ ആസിഫിൻ്റെ പ്രകടനം ഗംഭീരമായിരുന്നു, ഒരു മികച്ച ആക്ടർ ആണെന്ന് അദ്ദേഹം തെളിയിച്ചു; ഐശ്വര്യ ലക്ഷ്മി

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്.

Also Read:

Entertainment News
'ലിയോ'യിലൂടെ റീമേക്കുമായി വിജയ് എത്തി, ഇനി അജിത്തിൻ്റെ ഊഴം; 'വിടാമുയർച്ചി' ആ ഹോളിവുഡ് സിനിമയുടെ റീമേക്കോ?

കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Basil joseph - nazriya film sookshmadarshini enters into second week with housefull shows

To advertise here,contact us