നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

സാമന്തയുടെ പിതാവിന്റെ മരണവാര്‍ത്തയില്‍ ആരാധകരും സഹപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.

ചെന്നൈ: നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് എഴുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് സാമന്ത പിതാവിന്റെ മരണവിവരം പങ്കുവെച്ചത്.

തെലുങ്ക് ആംഗ്ലോ ഇന്ത്യനായിരുന്നു ജോസഫ് പ്രഭു. ജോസഫ് പ്രഭു-നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. സാമന്തയുടെ സാമൂഹ്യ മാധ്യമത്തില്‍ പിതാവ് അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സാമന്തയുടെ പിതാവിന്റെ മരണവാര്‍ത്തയില്‍ ആരാധകരും സഹപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.

Content Highlights:

To advertise here,contact us